Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്; താൽപര്യമില്ലാതെ കമ്പനികൾ; പണമടച്ച് രജിസ്റ്റർ ചെയ്തവരുടെ കാത്തിരിപ്പ് നീളും

പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്; താൽപര്യമില്ലാതെ കമ്പനികൾ; പണമടച്ച് രജിസ്റ്റർ ചെയ്തവരുടെ കാത്തിരിപ്പ് നീളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് നൽകാനുള്ള സർക്കാർ പദ്ധതിയിൽ താൽപര്യമില്ലാതെ കമ്പനികൾ. ഇതുവരെ പദ്ധതിയിൽ പങ്കെടുക്കാൻ ഒരു കമ്പനിമാത്രമാണ് ടെൻഡർ നൽകിയത്. ടെൻഡർ അനിശ്ചിതത്വത്തിലായതോടെ പണമടച്ച് രജിസ്റ്റർ ചെയ്ത ലക്ഷത്തിലേറെപ്പേരുടെ കാത്തിരിപ്പ് വീണ്ടും നീളും. 15,000 രൂപയുടെ ലാപ്‌ടോപ് നൽകാനുള്ള സർക്കാർ പദ്ധതിയിൽ ഒരു ലക്ഷത്തിലേറെ പേരാണ് പണമടച്ചത്.

സർക്കാർ താൽപര്യപത്രം ക്ഷണിക്കുന്നത് 3 തവണയും ടെൻഡർ ക്ഷണിക്കുന്നത് 2 തവണയും നീട്ടിയിട്ടും ഒരു കമ്പനി മാത്രമാണ് ടെൻഡർ സമർപ്പിച്ചതെന്നാണ് വിവരം. ഇതേത്തുടർന്ന് അന്തിമ തീരുമാനമെടുക്കാൻ വിഷയം സർക്കാരിനു വിട്ടിരിക്കുകയാണ് ഐടി മിഷൻ. ഒരു കമ്പനിക്ക് മാത്രമായി ഒരു ലക്ഷത്തിലേറെ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യാനാകില്ല എന്നതാണ് പ്രതിസന്ധി.

താൽപര്യപത്രം നൽകിയ കമ്പനികളെ മാത്രം ഉൾപ്പെടുത്തി ലിമിറ്റഡ് ടെൻഡർ ഐടി മിഷൻ വിളിച്ചത് ഈ മാസം അവസാനമാണ്. എട്ട് കമ്പനികൾ പ്രീബിഡ് യോഗത്തിൽ പങ്കെടുത്തെങ്കിലും താൽപര്യപത്രം നൽകിയത് 4 കമ്പനികളാണ്. ടെൻഡർ സമർപ്പിച്ചത് ഒരു കമ്പനിയും.

കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവർക്കു ലാപ്‌ടോപ് നൽകുന്നതാണ് പദ്ധതി. ലാപ്‌ടോപ്പിനു വേണമെന്ന് നിഷ്‌കർഷിച്ചിരിക്കുന്ന ഇന്റൽ സെലറോൺ എൻ4000 പ്രോസസറിനുള്ള ക്ഷാമവും തിരിച്ചടിയാകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP