Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; മറ്റെന്നാൾ മുതൽ വീണ്ടും മഴ ശക്തമാക്കും; ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി വീണ്ടും കാലാവസ്ഥാ പ്രവചനം

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; മറ്റെന്നാൾ മുതൽ വീണ്ടും മഴ ശക്തമാക്കും; ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി വീണ്ടും കാലാവസ്ഥാ പ്രവചനം

സ്വന്തം ലേഖകൻ

കൊച്ചി: അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നു. ചുഴലിക്കാറ്റായാൽ കേരളം മുറിച്ചു കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തപ്പെട്ടേക്കും.

ഈ സാഹചര്യത്തിൽ 25 മുതൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ന്യൂനമർദം രൂപമെടുത്തതോടെ സംസ്ഥാനത്ത് തുലാമഴയുടെ ശക്തി കുറഞ്ഞിരുന്നു. പിന്നാലെയാണ് നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചത്.

ഇന്ത്യൻ മഹാസമുദ്രത്തിന് സമീപം ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ന്യൂനമർദം രൂപമെടുക്കുന്നത്. രൂപമെടുത്ത ശേഷം 48 മണിക്കൂറിനിടെ ഇത് തീവ്രന്യൂനമർദമായി മാറും. പിന്നീട് ശക്തി വീണ്ടും കൂടി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമായി കരകയറും. നവംബർ 25നും 27നുമിടയിലാണ് ന്യൂനമർദം തമിഴ്‌നാട് തീരം തൊടാൻ സാധ്യത.

ഈ സമയങ്ങളിൽ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ഇതു സംഭവിച്ചാൽ കേരളത്തിലടക്കം അതിശക്തമായ മഴയ്ക്ക് കാരണമാകും. മധ്യകേരളത്തിലാകും തുടക്കത്തിൽ കൂടുതൽ മഴ ലഭിക്കുക. അതേസമയം അറബിക്കടലിലെ ന്യൂനമർദം തീവ്രമായി മാറി യെമൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇത് തീരം തൊടുന്നതിന് മുമ്പ് ദുർബലമാകുമെന്നാണ് നിഗമനം. ഈ ന്യൂനമർദം രാജ്യത്തെ ബാധിക്കില്ലെന്നും ഐഎംഡി വ്യക്തമാക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP