Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത്, പ്ലസ് ടു പാഠ ഭാഗങ്ങൾ ജനുവരിക്കകം പഠിപ്പിച്ചു തീർക്കാൻ നീക്കം; ഡിസംബർ മുതൽ ഡിജിറ്റൽ ക്ലാസുകളുടെ എണ്ണം കൂട്ടും

പത്ത്, പ്ലസ് ടു പാഠ ഭാഗങ്ങൾ ജനുവരിക്കകം പഠിപ്പിച്ചു തീർക്കാൻ നീക്കം; ഡിസംബർ മുതൽ ഡിജിറ്റൽ ക്ലാസുകളുടെ എണ്ണം കൂട്ടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്ത്, പ്ലസ് ടു പാഠ ഭാഗങ്ങൾ ജനുവരിക്കകം പഠിപ്പിച്ചു തീർക്കാൻ നീക്കം. ഇതിനായി ഡിജിറ്റൽ ക്ലാസുകളുടെ എണ്ണം കൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഡിസംബർ മുതൽ കൂടുതൽ സമയം നീക്കിവയ്ക്കും. അതേസമയം വാർഷിക പരീക്ഷയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

പാഠഭാഗങ്ങൾ ഡിസംബറിനകം പഠിപ്പിച്ചുതീർത്തു ജനുവരി മുതൽ റിവിഷൻ നടത്തുകയാണു പതിവു രീതി. എന്നാൽ കോവിഡ് മൂലം ഇത് അപ്രായോഗികമായി. 10,12 ക്ലാസുകാർക്ക് ഇപ്പോൾ പ്രതിദിനം ഒന്നര മണിക്കൂറിൽ 3 ക്ലാസുകളാണു നൽകുന്നത്. ഇത് ഇരട്ടിയെങ്കിലുമാക്കിയാലേ ജനുവരിയിൽ പഠിപ്പിച്ചുതീർക്കാനാകൂ. പിറകിലായ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാകും ക്ലാസ് പുനഃക്രമീകരണം.

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയതിനാൽ 10,12 ക്ലാസുകാർക്കെങ്കിലും ജനുവരി മുതൽ സ്‌കൂളുകളിൽ ക്ലാസ് നടത്താനാവുമെന്നാണു പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനം വർധിച്ചാൽ ഈ കണക്കുകൂട്ടലും തെറ്റും.

അതേസമയം വാർഷിക പരീക്ഷയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ മാർച്ചിലോ മേയിലോ മാത്രമേ പരീക്ഷ നടത്താനാകൂ. പ്രാക്ടിക്കൽ പരീക്ഷകൾ എങ്ങനെ നടത്തുമെന്ന പ്രശ്‌നവുമുണ്ട്. ഇതുവരെ പരീക്ഷകളൊന്നും നടക്കാത്തതിനാൽ വാർഷിക പരീക്ഷയ്ക്കു മുൻപ് മോഡൽ പരീക്ഷ നടത്തണമെന്ന നിർദേശവും പരിഗണനയിലുണ്ട്. മറ്റു ക്ലാസുകാർക്കു പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP