Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കില്ല; സൈനികർക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം

അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കില്ല; സൈനികർക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സൈനികർക്കായി സ്വന്തം മെസേജിങ് ആപ്പ് നിർമ്മിച്ച് ഇന്ത്യൻ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI)എന്നാണ് പേരുനൽകിയിരിക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്.

വാട്‌സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്യുടെ പ്രവർത്തനരീതിയും. അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തിൽ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. സൈനികർക്കിടയിൽ പരസ്പരമുള്ള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകും.

സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP