Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബാങ്ക് വായ്പാ കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാം; തടസമുള്ളത് റവന്യു റിക്കവറി നടപടികൾ നേരിടുന്നവർക്ക് മാത്രം

ബാങ്ക് വായ്പാ കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാം; തടസമുള്ളത് റവന്യു റിക്കവറി നടപടികൾ നേരിടുന്നവർക്ക് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാങ്കുകളിലോ സഹകരണ സംഘങ്ങളിലോ വായ്പക്കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇതു സർക്കാരിലേക്കുള്ള കുടിശിക അല്ലെന്നതിനാലാണ് ഇത്തരക്കാർക്കും മത്സരിക്കാൻ അവസരം ഒരുങ്ങുന്നത്. കുടിശിക ഈടാക്കാൻ നോട്ടിസോ റവന്യു റിക്കവറി നടപടികളോ സ്വീകരിച്ചു കഴിഞ്ഞാൽ മത്സരിക്കാൻ തടസ്സമാകും. ഇക്കാര്യത്തിൽ വരണാധികാരിയുടെ തീരുമാനം പ്രധാനം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ കുടിശികയുള്ളവർക്കു മത്സരിക്കാനാകില്ല. സർക്കാർ കരാറുകാർക്കും സാധിക്കില്ല. റേഷൻ കട നടത്തുന്നവർ, ഗുണഭോക്തൃ പാടശേഖര കമ്മിറ്റി കൺവീനർ, സിഡിഎസ് ചെയർപഴ്‌സൻ ഉൾപ്പെടെ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്കു മത്സരിക്കാം. സിഡിഎസ് അക്കൗണ്ടന്റ്, എസ്സിഎസ്ടി കോഓർഡിനേറ്റർ എന്നിവർക്കു പറ്റില്ല. പാർട്ടൈം ജീവനക്കാർക്കും സർക്കാരിൽനിന്ന് ഓണറേറിയം ലഭിക്കുന്നവർക്കും വിലക്കുണ്ട്. ഇതിൽ നിന്ന് അങ്കണവാടി, ബാലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക് എന്നിവരെ ഒഴിവാക്കിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് നിയമം പറയുന്നു. എയ്ഡഡ് സ്‌കൂൾ ജീവനക്കാർക്കും മത്സരിക്കാം.

കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപന ജീവനക്കാർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോർപറേഷനുകളിലെ ജീവനക്കാർ, കേന്ദ്ര - സംസ്ഥാന തദ്ദേശ സർക്കാരുകൾക്ക് 51% ഓഹരിയുള്ള കമ്പനിയിലോ കോഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാർ, സ്റ്റാറ്റിയൂട്ടറി ബോർഡ് ജീവനക്കാർ, യൂണിവേഴ്‌സിറ്റി ജീവനക്കാർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസം നിയമനത്തിലുള്ളവർ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാർ, ബാർ കൗൺസിൽ അയോഗ്യനാക്കിയ അഭിഭാഷകൻ, കോടതി / ട്രിബ്യൂണൽ 3 മാസം വരെയെങ്കിലും സ്വഭാവദൂഷ്യത്തിനു ശിക്ഷിച്ചവർ, ദുർഭരണത്തിന് ഓംബുഡ്‌സ്മാൻ ശിക്ഷിച്ചവർ, അഴിമതിനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർ, വിദേശപൗരത്വം നേടിയവർ,കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർ, തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിച്ചവർ, എംപിയോ എംഎൽഎയോ ആയി മത്സരിച്ച് ഇലക്ഷൻ കേസുകളിൽ ഉൾപ്പെട്ട് അയോഗ്യരായവർ തുടങ്ങിയവർക്കു വിവിധ കാലയളവിൽ വിലക്കുണ്ട്.

കേന്ദ്ര സംസ്ഥാന പ്രാദേശിക സർവീസുകളിൽനിന്നു പിരിച്ചുവിടപ്പെട്ടവർക്ക് അന്നു മുതൽ 5 വർഷത്തേക്കു മത്സരിക്കാനാകില്ല. തിരഞ്ഞെടുപ്പു കണക്ക് നൽകാത്തവരും പഞ്ചായത്തിരാജ് നിയമപ്രകാരം ഇലക്ഷൻ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കും അഞ്ച് വർഷത്തേക്ക് അയോഗ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP