Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വളർത്തു നായയുടെ കടിയേറ്റ യുവാവ് പേയിളകി മരിച്ചു

വളർത്തു നായയുടെ കടിയേറ്റ യുവാവ് പേയിളകി മരിച്ചു

സ്വന്തം ലേഖകൻ

ചെർക്കള: വളർത്തുനായയുടെ കടിയേറ്റ യുവാവ് പേയിളകി മരിച്ചു. എതിർത്തോട് കണ്ണാടിപ്പാറയിലെ കെട്ടിടനിർമ്മാണ തൊഴിലാളി പി.ഹരീശൻ (28) ആണ് മരിച്ചത്. വീട്ടിലെ വളർത്തുനായ മുമ്പ് ഹരീശനെ കടിച്ചിരുന്നു. പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പെടുത്തുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കഴിഞ്ഞ ദിവസം പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയപ്പോഴാണ് കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് വ്യക്തമായത്. ബുധനാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം.

പരേതരായ സുന്ദരയുടെയും ശിവമ്മയുടെയും മകനാണ്. കർണാടക സുള്ള്യ സ്വദേശികളായ കുടുംബം 15 വർഷം മുമ്പാണ് കണ്ണാടിപ്പാറയിൽ താമസം തുടങ്ങിയത്. സഹോദരങ്ങൾ: രമേശൻ, സുഗന്ധി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP