Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാനതി ശ്രീനിവാസ്; മഹിളാ മോർച്ചാ ദേശിയ പ്രസിഡന്റ്

വാനതി ശ്രീനിവാസ്; മഹിളാ മോർച്ചാ ദേശിയ പ്രസിഡന്റ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹിളാ മോർച്ച ദേശീയ പ്രസിഡന്റായി തമിഴ്‌നാട്ടിൽനിന്നുള്ള വാനതി ശ്രീനിവാസിനെ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നിയമിച്ചു. തമിഴ്‌നാട്ടിൽ ബിജെപി വൈസ് പ്രസിഡന്റായിരുന്നു. ബംഗാൾ സംഘടനാ ജനറൽ സെക്രട്ടറിയായി അമിതാവ ചക്രവർത്തിയെയും നിയമിച്ചിട്ടുണ്ട്.

ബംഗാളിൽ തൃണമൂൽ വിട്ടുവന്ന നേതാക്കളും സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും തമ്മിലുള്ള അസ്വാരസ്യങ്ങൾ പറഞ്ഞു തീർക്കാൻ ദേശീയ നേതൃത്വം ശ്രമം തുടങ്ങിയിട്ടുമുണ്ട്. തൃണമൂൽ മുൻ നേതാവ് മുകുൾ റോയിയോട് അടുപ്പമുള്ള യുവമോർച്ച പ്രസിഡന്റ് സൗമിത്ര ഖാൻ പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റികൾ കഴിഞ്ഞയാഴ്ച ദിലീപ് ഘോഷ് പിരിച്ചുവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP