Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎസ്‌പിയിൽ കലാപം; ആറ് എംഎൽഎമാർ സമാജ്വാദി പാർട്ടിയിലേക്ക്

ബിഎസ്‌പിയിൽ കലാപം; ആറ് എംഎൽഎമാർ സമാജ്വാദി പാർട്ടിയിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടി(ബിഎസ്‌പി)യിൽ കലാപം. ബിജെപിയുമായി നീക്കുപോക്കെന്ന ആരോപണങ്ങൾക്കു പിന്നാലെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി റാംജി ഗൗതമിനെ പിന്താങ്ങിക്കൊണ്ടുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നു വ്യക്തമാക്കി നാല് ബിഎസ്‌പി എംഎൽഎമാർ റിട്ടേണിങ് ഓഫിസർക്കു കത്തു നൽകി. രണ്ട് എംഎൽഎമാർ കൂടി ഇവർക്കൊപ്പമുണ്ട്. ആറ് പേരും സമാജ്വാദി പാർട്ടി(എസ്‌പി)യിൽ ചേരുമെന്നാണു സൂചന.

എസ്‌പിയുമായി ചർച്ച നടത്തിയെന്ന് എംഎൽഎമാരിലൊരാൾ പറഞ്ഞു. മായാവതിയോട് എതിർപ്പില്ലെന്നും ചില കോഓർഡിനേറ്റർമാരാണു പാർട്ടിയുടെ പുരോഗതിക്കു തടസ്സമെന്നുമാണു വിമതരുടെ വാദം.രാജ്യസഭാ സീറ്റ് ഉറപ്പിക്കാനുള്ള ബിഎസ്‌പിയുടെ നീക്കങ്ങൾക്കു സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കി എസ്‌പി തിരിച്ചടി നൽകിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ.

യുപിയിലെ 10 സീറ്റുകളിലേക്കു നവംബർ 9ന് ആണു രാജ്യസഭാ തിരഞ്ഞെടുപ്പ്. 9 സീറ്റിലും ജയിക്കാമെങ്കിലും ബിജെപി 8 സീറ്റുകളിലേക്കു മാത്രമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നുള്ളൂ. മറ്റു 2 സീറ്റുകൾ 46 എംഎൽഎമാരുള്ള എസ്‌പിക്കും 18 എംഎൽഎമാരുള്ള ബിഎസ്‌പിക്കും കിട്ടുമെന്നുറപ്പായിരുന്നു.

എന്നാൽ, എസ്‌പി അവസാന ദിവസം സ്വതന്ത്രനായ പ്രകാശ് ബജാജിനെ പിന്തുണ നൽകി രംഗത്തിറക്കി. ഇതോടെ ബിഎസ്‌പി സ്ഥാനാർത്ഥിക്കു ജയിക്കണമെങ്കിൽ എൻഡിഎയുടെ വോട്ടു കിട്ടണമെന്ന അവസ്ഥയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP