Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കേരളത്തിൽ തുലാവർഷത്തിന് തുടക്കമായി; ശക്തമായ മിന്നലോട് കൂടി ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരും: മിന്നൽ ശക്തമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്

കേരളത്തിൽ തുലാവർഷത്തിന് തുടക്കമായി; ശക്തമായ മിന്നലോട് കൂടി ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരും: മിന്നൽ ശക്തമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: കേരളത്തിൽ തുലാവർഷത്തിന് തുടക്കമായി. ഇന്നലെ രാത്രി പല സ്ഥലങ്ങളിലും പരക്കെ മഴ പെയ്തു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബുധനാഴ്ച തുലാമഴയ്ക്ക് തുടക്കമായി. ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരുമെന്നാണു നിഗമനം. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാവും ഇക്കുറി തുലാമഴയെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് മിന്നൽ സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

രാത്രി വൈകിയും ഇടി മിന്നൽ ുടർന്നേക്കാം. മലയോര മേഖലയിൽ സജീവമാകാനാണ് സാധ്യത. ശക്തമായ ഇടിയോട് കൂടിയ മിന്നൽ മനുഷ്യ ജീവന് ആപത്താണ്. മാത്രമല്ല വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടാകുമെന്നതിനാൽ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുമാണ്. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ മഴമേഘം കണ്ടു തുടങ്ങുമ്പോൾ മുതൽ വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിച്ചിടുന്നതാവും നല്ലത്്.

ഇത്തവണയും സംസ്ഥാനത്ത് ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണയും മെച്ചപ്പെട്ട ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് രാത്രി താപനിലയും കുറഞ്ഞുതുടങ്ങി. പുനലൂരിൽ ബുധനാഴ്ച 21 ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. ഇത് ശൈത്യകാലത്തിന്റെ നേരത്തെയുള്ള ആഗമനമാണോയെന്നും നിരീക്ഷകർ സംശയിക്കുന്നു.

പൊതു നിർദ്ദേശങ്ങൾ

  • ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  • മഴക്കാറു കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  •  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
  •  ജനലും വാതിലും അടച്ചിടുക.
  •  ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  •  ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
  •  ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
  • കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ വീട്ടിനുള്ളിൽത്തന്നെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  •  വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
  •  വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  •  ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP