Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

17കാരിയുടെ അർധനഗ്‌നചിത്രം പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

17കാരിയുടെ അർധനഗ്‌നചിത്രം പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബേഡഡുക്ക: 17കാരിയായ പെൺകുട്ടിയുടെ അർധനഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വാഴക്കാട് ചെറുവായൂർ മട്ടുപുറത്തു വീട്ടിൽ എം. അനുകൃഷ്ണൻ എന്ന കിച്ചു (23) വിനെയാണ് ബേഡകം പൊലീസ് പോക്‌സോ കേസിൽ അറസ്്റ്റ് ചെയ്തത്. ബേഡകം പൊലീസ് ഇൻസ്‌പെക്ടർ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ മലപ്പുറം വാഴക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 17-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടാണ് ഇയാൾ പ്രണയം നടിച്ച് അർധനഗ്‌നചിത്രം കൈക്കലാക്കിയത്. മാർച്ച് 26-നാണ് ചിത്രം പ്രചരിപ്പിച്ചത്. തുടർന്നും പ്രചരിപ്പിക്കുന്നതിനായി ഇയാൾ ചിത്രം ഫോണിൽ സൂക്ഷിച്ചിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് ഇയാളെ കുടുക്കിയത്. കാസർകോട് കോടതി നവംബർ 10 വരെ റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP