Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷോപ്പിങ് കോംപ്ലക്‌സിലെ തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണു; തുണിക്കടയിലേക്കു സാധനങ്ങളെടുക്കാനെത്തിയ വ്യാപാരിയുടെ ജീവനെടുത്തത് നിർമ്മാണത്തിലെ പിഴവ്

ഷോപ്പിങ് കോംപ്ലക്‌സിലെ തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണു; തുണിക്കടയിലേക്കു സാധനങ്ങളെടുക്കാനെത്തിയ വ്യാപാരിയുടെ ജീവനെടുത്തത് നിർമ്മാണത്തിലെ പിഴവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: തുണിക്കടയിലേക്കു സാധനങ്ങളെടുക്കാൻ സ്ഥിരമായെത്തുന്ന ഷോപ്പിങ് കോംപ്ലക്‌സിലെത്തിയ വ്യാപാരിക്ക് ദാരുണാന്ത്യം. കെട്ടിട നിർമ്മാണത്തിലെ പിഴവാണ് വ്യാപാരിയുടെ മരണത്തിന് ഇടവെച്ചത്. കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കെട്ടിടനിർമ്മാണച്ചട്ടങ്ങളുടെ വ്യാപക ലംഘനം. മരണത്തിൽ പൊലീസ് മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.

മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു സമീപത്തെ സെഞ്ചുറി കോംപ്ലക്‌സിന്റെ തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണാണ് തിരൂർ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി (70) മരിച്ചത്. ബേസ്‌മെന്റിലെ പാർക്കിങ്ങിൽ വാഹനം നിർത്തി, അതിൽ നിന്ന് എളുപ്പത്തിൽ സാധനങ്ങൾ മുകളിലേക്കു കയറ്റാനാണ് ദ്വാരം നിർമ്മിച്ചത്. പ്ലൈവുഡ് പാളി കൊണ്ട് ഇതിന് അടപ്പും ഉണ്ടാക്കി. ആരോ തുറന്നിട്ട് അടയ്ക്കാതെ വിട്ട ഇതിലേക്കാണ് ഹൈദ്രോസ് ഹാജി കാലെടുത്തു വച്ചതും വീണതും.

ഇതിനു ചുറ്റുമുണ്ടായിരുന്ന ഹാൻഡ് റെയിലുകൾ ഇളക്കിമാറ്റിയത് രണ്ടാഴ്ച മുൻപാണെന്നും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. കടകളിലേക്ക് സാധനങ്ങൾ എളുപ്പത്തിൽ കയറ്റുന്നതിനായി കെട്ടിടത്തിൽ ഒന്നിലധികം സ്ഥലത്ത് ഇത്തരം ദ്വാരങ്ങൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP