Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

യുപിയിൽ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് 20കാരനായ മലയാളി യുവാവിനെ; ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ വിഷ്ണു ആത്മഹത്യ ചെയ്തത് എന്തിനെന്നറിയാതെ ബന്ധുക്കളും: മൃതദേഹം കണ്ടെത്തിയത് ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ

യുപിയിൽ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് 20കാരനായ മലയാളി യുവാവിനെ; ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ വിഷ്ണു ആത്മഹത്യ ചെയ്തത് എന്തിനെന്നറിയാതെ ബന്ധുക്കളും: മൃതദേഹം കണ്ടെത്തിയത് ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ

കല്ലറ: ഉത്തർപ്രദേശിൽ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് 20കാരനായ മലയാളി യുവാവിനെ. വിജയപുരിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ മലയാളി യുവാവിനെയാണ് കിടപ്പുമുറിയിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കല്ലറ ജയവിലാസം വീട്ടിൽ സജി സാലി ദമ്പതികളുടെ മകൻ വിഷ്ണു സജി(20)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

യുപിയിലുള്ള ബന്ധുവാണ് വിഷ്ണു മരിച്ചതായി നാട്ടിലുള്ള പിതൃസഹോദരൻ സന്തോഷിനെ ഫോണിൽ അറിയിച്ചത്. കോഫി ഹൗസിൽ ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് രക്തം വാർന്നനിലയിൽ വിഷ്ണുവിനെ മുറിയിൽ കണ്ടത്.

രണ്ട് വർഷം മുൻപാണ് ഇന്ത്യൻ കോഫി ഹൗസിൽ ജോലി ലഭിച്ച് വിഷ്ണു യുപിയിലേക്കു പോയത്. സംസ്‌കാരം ഇന്നു വൈകിട്ട് തച്ചേരിമുട്ടിൽ പിതൃസഹോദരൻ സന്തോഷിന്റെ വസതിയിൽ. സഹോദരിമാർ: വിഷ്ണുപ്രിയ, കൃഷ്ണപ്രിയ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP