Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവിച്ചയുടൻ നവജാത ശിശുവിനെ ശിശുഭവന്റെ മുന്നിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ; പൊലീസ് പിടിയിലായത് അയർക്കുന്നം സ്വദേശിയായ 26കാരി അപർണ: ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവതിയെ റിമാൻഡ് ചെയ്തു

പ്രസവിച്ചയുടൻ നവജാത ശിശുവിനെ ശിശുഭവന്റെ മുന്നിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ; പൊലീസ് പിടിയിലായത് അയർക്കുന്നം സ്വദേശിയായ 26കാരി അപർണ: ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവതിയെ റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ

വെള്ളിയാമറ്റം: പ്രസവിച്ചയുടൻ നവജാത ശിശുവിനെ പന്നിമറ്റത്തെ ശിശുഭവന്റെ മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ അയർക്കുന്നം തേത്തുരുത്തേൽ അപർണയെ (26) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. അപർണയും ഭർഡത്താവും ചേർന്ന് പ്രസവിച്ചയുടൻ നേരത്തെ നിശ്ചയിച്ച പ്രകാരം കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിക്കുക ആയിരുന്നു. ഞായറാഴ്ച പുലർച്ചെ അപർണയ്ക്കു പ്രസവവേദനയുണ്ടായി. ഭർത്താവ് അമൽകുമാർ സുഹൃത്തിന്റെ വാഹനത്തിൽ അപർണയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അപർണ വാഹനത്തിൽ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു.

അപർണ ഇന്നലെ മുതൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അമൽകുമാറിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു. അപർണയെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മെഡിക്കൽ പരിശോധനയും ഡിഎൻഎ പരിശോധനയും നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും. കാഞ്ഞാർ എസ്ഐ പി.ടി ബിജോയി, സജി.പി.ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ അശ്വതി, മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദമ്പതിമാർ ഒരുവർഷമായി പിണങ്ങി താമസിക്കുകയായിരുന്നു. ഇതിനിടെ ഭാര്യ ഗർഭിണിയായി. ഇവർക്ക് രണ്ടുവയസ്സായ ഒരു കുട്ടിയുണ്ട്. അതിനാൽ തന്നെ ഭാര്യയെ ഉപേക്ഷിക്കാൻ ഭർത്താവ് മടിച്ചു. ഗർഭിണിയായ അപർണ പ്രസവിക്കുമ്പോൾ അനാഥാലയത്തിൽ ഏൽപ്പിക്കാമെന്നും പിന്നീട് ഒന്നിച്ചുതാമസിക്കാമെന്നും ഇവർ തമ്മിൽ ധാരണയുണ്ടാക്കി. പെരുവന്താനം സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും അയാൾ ആത്മഹത്യചെയ്തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചിരുന്നു.

ഞായറാഴ്ച വെളുപ്പിനെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടായി. വാഹനത്തിൽ തൊടുപുഴയ്ക്ക് വരുന്നവഴിക്ക് പ്രസവിച്ചു. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. തൊടുപുഴയിലെത്തി അനാഥാലയത്തിൽ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പന്നിമറ്റത്തെത്തി പ്രദേശവാസിയോട് അനാഥാലയത്തിലേക്കുള്ള വഴി തിരക്കി. കടയിൽനിന്ന് വാങ്ങിയ കത്രികയുപയോഗിച്ച് ഭാര്യ തന്നെ പൊക്കിൾക്കൊടി മുറിച്ചശേഷമാണ് പന്നിമറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്.

തിരികെപ്പോയ ഇവർ നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞ് നാട്ടിലേക്ക് മടങ്ങി. വണ്ടി ഉടമയ്ക്ക് കൈമാറി. പന്നിമറ്റത്തെ സി.സി.ടി.വി.ദൃശ്യം നോക്കി വണ്ടിയുടെ നമ്പർ മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഭാര്യയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP