Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

18 വർഷം ജീവിച്ചത് ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായി; കോവിഡ് കാലത്ത് ആതുര ശുശ്രൂഷയിൽ നിന്ന് ആടുമെയ്‌ക്കലിലേക്ക് ജീവിതം പറിച്ചു നട്ട് സെലിൻ

18 വർഷം ജീവിച്ചത് ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായി; കോവിഡ് കാലത്ത് ആതുര ശുശ്രൂഷയിൽ നിന്ന് ആടുമെയ്‌ക്കലിലേക്ക് ജീവിതം പറിച്ചു നട്ട് സെലിൻ

സ്വന്തം ലേഖകൻ

എരുമേലി: ആതുര ശുശ്രൂഷ രംഗത്ത് 18 വർഷത്തെ പ്രവൃത്തി പരിചയമാണ് സെലിൻ എന്ന നഴ്‌സിനുള്ളത്. 18 വർഷം ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു എരുമേലി പാണപിലാവ് സ്രാകത്ത് ജേക്കബിന്റെ ഭാര്യയായ സെലിൻ. എന്നാൽ കോവിഡ് കാലമായതോടെ ആതുര ശുശ്രൂഷയിൽ നിന്ന് ആടുമെയ്‌ക്കലിലേക്ക് ജീവിതം പറിച്ചു നട്ടിരിക്കുകയാണ് സെലിൻ.

കോവിഡ് പടർന്നു പിടിച്ചതോടെ ആശുപത്രിയിലെ പതിവു തിരക്കു കുറഞ്ഞു. ജോലി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഇതോടെ രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് തിരിച്ചു. ആടുകളെ വളർത്തുക എന്ന ആശയത്തോടു ഭർത്താവ് ജേക്കബും കൈകോർത്തതോടെ സെലിന് ആവേശമായി. വെറും അഞ്ച് മാസത്തിനിടെ രണ്ട് മുട്ടനാടുകളടക്കം 12 ആടുകളുടെ ഇടയവനിതയായി സെലിൻ മാറുകയും ചെയ്തു.

കൊപ്പം സ്വദേശി ഷാജിയുടെ മേൽനോട്ടത്തിലായിരുന്നു ഫാം നിർമ്മാണം. പണി പൂർത്തിയായപ്പോൾ ചെലവ് 3 ലക്ഷം. വൈകുന്നേരങ്ങളിൽ പറമ്പിലേക്കു കൊണ്ടുപോയി മെയ്‌ക്കും. സെലിന്റെ അരികെ നിന്ന് ഇവ വിട്ടുമാറില്ല. പകൽ പുല്ല് പറിച്ചുകൊണ്ടു വരും. ജേക്കബും മകൻ മെൽബിനും സഹായിക്കും. പരിചരണമാണു ജീവിതത്തെ ധന്യമാക്കുന്നതെന്നു കരുതുന്ന സെലിൻ എസ്‌ഐ നിയമനം ഉപേക്ഷിച്ചാണു നഴ്‌സിങ് തിരഞ്ഞെടുത്തത്. സംസ്ഥാന വോളിബോൾ താരമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP