Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

അർദ്ധരാത്രിയിൽ അറബ് യുവാവുമൊത്ത് ലഹരി മരുന്ന് ഉപയോഗം; പൊലീസ് എത്തിയതോടെ അറസ്റ്റ് ഭയന്ന് ആറാം നിലയിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

അർദ്ധരാത്രിയിൽ അറബ് യുവാവുമൊത്ത് ലഹരി മരുന്ന് ഉപയോഗം; പൊലീസ് എത്തിയതോടെ അറസ്റ്റ് ഭയന്ന് ആറാം നിലയിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ: ലഹരി മരുന്ന് ഉപയോഗം പിടിക്കപ്പെട്ടതോടെ യുവതി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഷാർജ അൽ മുറൈജ ഏരിയയിൽ ഇന്നലെ പുലർച്ചെ 12.40നായിരുന്നു സംഭവം. ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടാൻ പൊലീസ് എത്തിയപ്പോൾ യുവതി കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും എടുത്തു ചാടുകയായിരുന്നു.

30 വയസുള്ള ഫിലിപ്പിനോ യുവതിയാണ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. യുവതിയോടൊപ്പം ഇവരുടെ സുഹൃത്തെന്ന് കരുതുന്ന അറബ് യുവാവുമുണ്ടായിരുന്നു. ഇരുവരും ഉണ്ടായിരുന്ന ഫ്‌ളാറ്റ് ഇവരുടേതല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയും യുവാവും കെട്ടിടത്തിനകത്ത് സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട കാവൽക്കാരൻ കെട്ടിട ഉടമയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇദ്ദേഹം കെട്ടിടത്തിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരും ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് ഉടൻ പൊലീസെത്തി.

അറസ്റ്റ് ചെയ്യാൻ മുതിർന്നപ്പോൾ യുവതി ബാൽക്കണി വഴി താഴേയ്ക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു പ്രോസിക്യൂഷന് കൈമാറി. അൽ ഗർബ് പൊലീസ് കേസന്വേഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP