Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനുകൂല മൊഴി നൽകുന്നതകിന് ആവശ്യപ്പെട്ടത് കാൽ ലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

അനുകൂല മൊഴി നൽകുന്നതകിന് ആവശ്യപ്പെട്ടത് കാൽ ലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: കോടതിയിൽ അനുകൂല മൊഴി നൽകുന്നതിന് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. മുൻപ് വിജിലൻസിൽ ജോലിചെയ്തിരുന്ന ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ സലിമാണ് പിടിയിലായത്. സ്ത്രീധനപീഡന കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴിനൽകാനെന്നപേരിൽ കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.

അഞ്ചുവർഷംമുൻപ് അബ്ദുൽ സലിം ചവറ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തപ്പോൾ പരാതിക്കാരനായ ഫൈസൽ പ്രതിയായി സ്ത്രീധനപീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ചവറ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണയിലിരിക്കേ മൊഴിനൽകാൻ കഴിഞ്ഞയാഴ്ച അബ്ദുൽ സലിമിന് സമൻസ് വന്നിരുന്നു. തുടർന്ന് സലിം ഫോണിൽ ഫൈസലിനെ ബന്ധപ്പെട്ടു. കോടതിയിൽ അനുകൂലമായി മൊഴിനൽകുന്നതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പി. കെ.അശോക് കുമാറിനെ അറിയിച്ചു.

വിജിലൻസ് നിർദേശപ്രകാരം ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ ശനിയാഴ്ച വൈകീട്ട് എസ്‌ഐ.യുടെ കരുനാഗപ്പള്ളി ആലുംകടവിലുള്ള വീട്ടിലെത്തി കൈമാറി. അഞ്ചുമണിയോടെ പരാതിക്കാരനൊപ്പം അബ്ദുൽ സലിം പണവുമായി ബന്ധുവിന്റെ കരുനാഗപ്പള്ളിയിലെ ജൂവലറിയിലെത്തി. അവിടെ കാത്തുനിന്ന വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സമയത്തും പരാതിക്കാരനിൽനിന്ന് അബ്ദുൽ സലിം രണ്ടുലക്ഷംരൂപ കൈക്കൂലി വാങ്ങിയതായി പറയുന്നു.

ഡിവൈ.എസ്‌പി. കെ.അശോക് കുമാറിനെ കൂടാതെ ഇൻസ്‌പെക്ടർമാരായ എം.അജയനാഥ്, ജി.എസ്‌ഐ.മാരായ ഹരിഹരൻ, സുനിൽ ഫിലിപ്പോസ്, എഎസ്ഐ.മാരായ അജയൻ, ജയഘോഷ്, സുരേഷ് കുമാർ, എസ്.സി.പി.ഒ.മാരായ ദീപൻ, ശരത് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP