Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യക്തികളുടെ വാട്‌സാപ്പ് സന്ദേശം പരിശോധിക്കണമെന്ന് ഇന്ത്യ; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ വൻ പ്രതിഷേധം

വ്യക്തികളുടെ വാട്‌സാപ്പ് സന്ദേശം പരിശോധിക്കണമെന്ന് ഇന്ത്യ; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ വൻ പ്രതിഷേധം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യക്തികളുടെ വാട്‌സാപ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം. സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നു കയറ്റത്തിനെതിരെ കടുത്ത എതിർപ്പുമായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് രംഗത്ത് എത്തിയിരിക്കുന്നത്. വ്യക്തികൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് നൽകുന്ന സ്വകാര്യതയാണ് വാട്‌സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകർഷിക്കുന്നത്.

ഈ ആപ്പുകളിലേക്കു പിൻവാതിൽ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ചേർന്നിരിക്കുന്നത്. വർഷങ്ങളായി കേന്ദ്ര സർക്കാർ ഇതിനുള്ള അനുവാദം വാട്സാപ്പിനോട് ആരായുന്നുണ്ടെങ്കിലും അവർ തയാറായിരുന്നില്ല. വ്യക്തികൾക്കു നൽകുന്ന സ്വകാര്യതാ സുരക്ഷയിൽനിന്നു പിന്നോട്ടില്ലെന്നും എൻഡ്ടുഎൻഡ് എൻക്രിപ്ഷൻ ഇന്ത്യയ്ക്ക് മാത്രമായി തുറന്നിടാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

വാട്‌സാപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും തടയണമെന്ന സുരക്ഷാ കാരണങ്ങളാണ് സർക്കാർ നിരത്തുന്നത്. ഇന്ത്യയും യുഎസുമടക്കം അഞ്ച് രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തുള്ളത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പൊളിക്കണം എന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയത് അദ്ഭുതപ്പെടുത്തിയെന്ന് നിയമജ്ഞനും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അപാർ ഗുപ്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP