Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതക കേസിലെ പ്രതിയെ അനുകൂലിച്ച് സംസാരിച്ചു; ബിജെപി എംഎൽഎയ്ക്ക് മേൽ പുഷ്പ വൃഷ്ടി നടത്തി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ: കടുത്ത വിമർശനം

കൊലപാതക കേസിലെ പ്രതിയെ അനുകൂലിച്ച് സംസാരിച്ചു; ബിജെപി എംഎൽഎയ്ക്ക് മേൽ പുഷ്പ വൃഷ്ടി നടത്തി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ: കടുത്ത വിമർശനം

സ്വന്തം ലേഖകൻ

ലക്‌നൗ: ഒരാളുടെ മരണത്തിന് ഇടയാക്കിയ ബല്ലിയ വെടിവയ്പിലെ പ്രതിയെ അനുകൂലിച്ച് സംസാരിച്ച ബിജെപി എംഎൽഎയ്ക്ക് മേൽ പുഷ്പ വൃഷ്ടി നടത്തി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ. ബിജെപി എംഎൽഎ സുരേന്ദ്ര സിങ് ആണ് കൊലക്കേസ് പ്രതിയെ അനുകൂലിച്ച് രംഗത്തെത്തിയത്. സംഭവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനു നേരെ ഉയർന്നത്.

സിക്കന്തപൂർ എംഎൽഎ സഞ്ജയ് യാദവിന്റെ ഭൂമി പൂജ പരിപാടിയിൽ പങ്കെടുക്കവെ റേഷൻ കട അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 46 വയസ്സുകാരനായ ജയ്പ്രകാശിന വെടിവച്ച് കൊലപ്പെടുത്തിയ ആളെ അനുകൂലിച്ചാണ് എംഎൽഎ രംഗത്തെത്തിയത്. ഒക്ടോബർ 15ന് ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രാദേശിക ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കൺമുന്നിൽവച്ച് ധീരേന്ദ്ര സിങ് എന്നയാളാണ ജയ്പ്രകാശിന വെടിവച്ച് കൊലപ്പെടുത്തിയത്.

ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയാണ് ധീരേന്ദ്ര സിങ്. വെടിവയ്പിനെ തുടർന്ന് ആൾക്കൂട്ടം ചിതറിയോടുന്നതിന്റെ വിഡിയോദൃശ്യം പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ ധീരേന്ദ്ര സിങ്ങിനെ അനുകൂലിച്ച് സുരേന്ദ്ര സിങ് രംഗത്തുവന്നത് വൻ വിവാദമായിരുന്നു. സ്വയരക്ഷയ്ക്കു വേണ്ടിയാണ് ധീരേന്ദ്ര വെടിവച്ചതെന്നും ഇത്തരം കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നുമാണ് സുരേന്ദ്ര സിങ് പറഞ്ഞത്.

സുരേന്ദ്ര സിങ്ങിനെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രംഗത്തുവന്നതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ പുഷ്പാർച്ചന നടത്തിയിരിക്കുന്നത്. സ്വതന്ത്ര ദേവ് സുരേന്ദ്ര സിങ്ങിനു മേൽ പുഷ്പങ്ങൾ വിതറുന്നതും സുരേന്ദ്ര സിങ് അദ്ദേഹത്തിന് കൈകൂപ്പി നന്ദി അറിയിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP