Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മറയാക്കി വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലെത്തിയത് മൊബൈൽ ഫോണുമായി; വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഉത്തരങ്ങൾ പരീക്ഷാ ഹാളിലെത്തി; കൂട്ടക്കോപ്പിയടിയെ തുടർന്ന് ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

കോവിഡ് മറയാക്കി വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലെത്തിയത് മൊബൈൽ ഫോണുമായി; വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഉത്തരങ്ങൾ പരീക്ഷാ ഹാളിലെത്തി; കൂട്ടക്കോപ്പിയടിയെ തുടർന്ന് ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൂട്ടകോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവ്വകലാശാല റദ്ദാക്കി. ഇന്നലെ നടന്ന ആൾജിബ്ര സപ്ളിമെന്ററി പരീക്ഷയ്ക്കാണ് വാട്‌സാപ്പിലൂടെ ഉത്തരങ്ങൾ പരീക്ഷാ ഹാളിലെത്തിയത്. പരീക്ഷ തുടങ്ങി മിനറ്റുകൾക്കുള്ളിൽ തന്നെ കോപ്പിയടിക്കുന്നതായി റിപ്പോർട്് വന്നതോടെ പരീക്ഷ റദ്ദാക്കുക ആയിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചു.

കോവിഡ് പ്രോട്ടോക്കോൾ മറയാക്കി് മൊബൈൽ ഫോണുകളുമായാണ് വിദ്യാർത്ഥികൾ പരീക്ഷാഹാളിലെത്തിയത്. വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് ചോദ്യപേപ്പറിന്റെ ഫോട്ടോ നൽകിയാൽ ഉടൻ മറുപടികളും വാട്‌സാപ് സന്ദേശമായി ലഭിക്കും. 1500 രൂപ നൽകി ഇത്തരം ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ വ്യാപകമായി ചേർന്നിട്ടുണ്ട്. അദ്ധ്യാപകരും സുരക്ഷാ ജീവനക്കാരും അകലം പാലിക്കുന്നതിനാൽ കൃത്യമായ പരിശോധനയില്ല. കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നെത്തുന്നവരെ ഒരു പരിശോധനയുമില്ലാതെയാണ് പരീക്ഷാഹാളിലേക്ക് കയറ്റുന്നത്.

മൂന്നാം സെമസ്റ്റർ ആൾജിബ്ര സപ്‌ളിമെന്ററി പരീക്ഷ തുടങ്ങി 15 മിനിറ്റായതും കോപ്പിയടിയെക്കുറിച്ചുള്ള പരാതി രജിസ്റ്റ്രാർക്ക് ലഭിച്ചു. പല കോളജുകളിൽനിന്നും പരാതി എത്തിയതോടെ സർവകലാശാല എല്ലാ കോളജുകളിലും പരിശോധന നടത്താൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകി. തുടർന്ന് ആൾജിബ്ര പരീക്ഷ റദ്ദാക്കുകയായിരുന്നു.

അഞ്ച് കോളജുകളിലെ കോപ്പിയടി തെളിഞ്ഞു. ഇതിൽ നാല് കോളജുകൾ വടക്കൻ ജില്ലകളിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ്. കൂടുതൽ വിദ്യാർത്ഥികൾ ഇത്തരം ഗ്രൂപ്പുകളിൽ ചേർന്നതായും വ്യാപകമായി പരീക്ഷാ ക്രമക്കേടിന് സാധ്യതയുള്ളതായും സർവകലാശാല സംശയിക്കുന്നു. വാട്‌സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായും സംശയം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP