Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അരുവിക്കരയിൽ ആറ്റിൽ ചാടി കമിതാക്കളുടെ ആത്മഹത്യാ ശ്രമം; യുവാവ് മരിച്ചു; പെൺകുട്ടിയെ സഹോദരനെത്തി രക്ഷപ്പെടുത്തി: ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത് പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന്

അരുവിക്കരയിൽ ആറ്റിൽ ചാടി കമിതാക്കളുടെ ആത്മഹത്യാ ശ്രമം; യുവാവ് മരിച്ചു; പെൺകുട്ടിയെ സഹോദരനെത്തി രക്ഷപ്പെടുത്തി: ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത് പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അരുവിക്കരയിൽ ആറ്റിൽചാടി കമിതാക്കളുടെ ആത്മഹത്യാ ശ്രമം. കമിതാക്കളിൽ 17കാരനായ ആൺകുട്ടി മരിച്ചു. അരുവിക്കര കളത്തുക്കാലിൽ സ്വദേശി ശബരിയാണു മരിച്ചത്. ഇയാൾക്കൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയായ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. തക്കസമയത്ത് സ്ഥലത്തെത്തിയ പെൺകുട്ടിയുടെ സഹോദരൻ പെൺകുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുക ആയിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇന്നലെ പെൺകുട്ടിയെ വീട്ടുകാർ രൂക്ഷമായി വഴക്കു പറയുകയും പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇതിനാലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെമെന്ന് സുഹൃത്തുക്കൾ പറയുന്നു. വീട്ടുകാർ വഴക്കുപറഞ്ഞകാര്യം പെൺകുട്ടി ശബരിയെ വിളിച്ചറിയിക്കുകയും പുലർച്ചെ വീട്ടിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പുലർച്ചെ അഞ്ചു മണിക്ക് അമ്മയുടെ ഹോണ്ടാ ആക്ടീവയിൽ ശബരി കാമുകിയുടെ വീട്ടിലെത്തി തുടർന്ന് ഇരുവരും അപകടമേറിയ ചാണിച്ചൽ കടവിലെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പു കാരണമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുറച്ച് സ്‌കൂട്ടറിലാണ് ഇരുവരും ആറിന് സമീപത്തേക്കു പോയത്.

പോകുന്ന വഴി ശബരി സുഹൃത്തിനെ വിളിച്ച് മരിക്കാൻ തീരുമാനിച്ച കാര്യം പറഞ്ഞു. ഈ സുഹൃത്താണ് പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. തുടർന്ന് സഹോദരൻ സംഭവ സ്ഥലത്തേക്ക് എത്തുക ആയിരുന്നു. ഇയാൾ ഓടിയെത്തിയപ്പോഴേക്കും ഇരുവരും ആറ്റിലേക്കു ചാടി. തുടർന്ന് സഹോദരനും കൂടെ ചാടി, സഹോദരിയെ രക്ഷപെടുത്തി. ഫയർഫോഴ്‌സെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവ് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP