Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിശീലനം പൂർത്തിയായി; നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശുഭാംഗിയും ശിവാംഗിയും ദിവ്യയും

പരിശീലനം പൂർത്തിയായി; നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശുഭാംഗിയും ശിവാംഗിയും ദിവ്യയും

സ്വന്തം ലേഖകൻ

കൊച്ചി: നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. ബിഹാറിൽ നിന്നുള്ള ശിവാംഗി, ഉത്തർപ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡൽഹിയിൽ നിന്നുള്ള ദിവ്യ ശർമ എന്നിവരാണ് നേവിയുടെ ഡോർണിയർ വിമാനത്തിലെ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ തന്നെ മൂന്നുപേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാൽ, ഇതിനു ശേഷം ഡോർണിയർ ഓപ്പറേഷണൽ ഫ്ളൈയിങ് ട്രെയിനിങ് (ഉഛഎഠ) കോഴ്സ് കൂടി പൂർത്തിയാക്കിയാലേ സ്വന്തമായി വിമാനം പറത്താനാകൂ. ഡോഫ്റ്റ് കോഴ്സ് ആണ് ഇവർ ഇപ്പോൾ പൂർത്തിയാക്കിയത്.

ആറു പൈലറ്റുമാരുടെ ബാച്ചാണ് ഇന്ന് പരിശീലനം പൂർത്തിയാക്കിയത്. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിയർ അഡ്‌മിറൽ ആന്റണി ജോർജ് പൈലറ്റുമാർക്ക് പുരസ്‌കാരം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP