Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച പിതാവിനെ മകൾ അടിച്ചു കൊന്നു; അറസ്റ്റിനായി കാത്തിരിക്കുന്നെന്ന് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു പറഞ്ഞ് 16കാരി

മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച പിതാവിനെ മകൾ അടിച്ചു കൊന്നു; അറസ്റ്റിനായി കാത്തിരിക്കുന്നെന്ന് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു പറഞ്ഞ് 16കാരി

സ്വന്തം ലേഖകൻ

ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച പിതാവിനെ മകൾ അടിച്ചുകൊന്നു. ഭോപ്പാലിലാണ് സംഭവം. മദ്യപിച്ച് ലെക്കു കെട്ടെത്തിയ പിതാവ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട 16 വയസ്സുകാരി അച്ഛനെ അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അച്ഛൻ സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ജോലിക്കും പോയിരുന്നില്ല. മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടും ഇയാൾ വീട്ടിലെത്തി വഴക്കുണ്ടാക്കി. മകന്റെ വിവാഹകാര്യം ചർച്ച ചെയ്യുന്നതിനിടെയാണ് വഴക്കും അക്രമവും അരങ്ങേറിയത്. ഇതിനിടെയാണ് മകൾ അച്ഛനെ അടിച്ചു കൊന്നത്. തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46-കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പെൺകുട്ടി തന്നെ പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. താൻ അച്ഛനെ കൊലപ്പെടുത്തിയെന്നും അറസ്റ്റിനായി കാത്തിരിക്കുകയാണെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തതായും പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP