Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഹെൽമെറ്റ് ഇല്ലേ? പിഴയടച്ച് രക്ഷപ്പെടാമെന്ന് ഇനി ആരും വിചാരിക്കേണ്ട; ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും: ഹെൽമറ്റ് ധരിക്കാത്തവരെ ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥചെയ്തുള്ള നിയമം പ്രാബല്യത്തിൽ

ഹെൽമെറ്റ് ഇല്ലേ? പിഴയടച്ച് രക്ഷപ്പെടാമെന്ന് ഇനി ആരും വിചാരിക്കേണ്ട; ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും: ഹെൽമറ്റ് ധരിക്കാത്തവരെ ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥചെയ്തുള്ള നിയമം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഇരു ചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ 500 രൂപ പിഴയടച്ച് രക്ഷപ്പെടാമെന്ന വ്യാമോഹം ഇനി ആർക്കും വേണ്ട. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിൽ. നിലവിലെ പിഴയായ 500 രൂപയ്ക്ക് പുറമേ ആവും മൂന്ന് മാസത്തെ സസ്‌പെൻഷൻ. ഹെൽമറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്.

ഹെൽമറ്റ് ധരിക്കാത്തവർക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തിൽ 500 രൂപയായി കുറച്ചിരുന്നു. 2020 ഒക്ടോബർ ഒന്നു മുതൽ മോട്ടോർ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസർക്ക് പരിശോധന വേളയിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാൽ ഡ്രൈവിങ് അധികാരിക്ക് ഡ്രൈവിങ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ഒറിജിനൽ ലൈസൻസ് അയച്ചുകൊടുക്കാനും അധികാരം നൽകിയിരിക്കുന്നു.

എല്ലാ മോട്ടോർ സൈക്കിൾ യാത്രക്കാരും ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ 20 ശതമാനത്തോളം കുറയ്ക്കുവാൻ കഴിയുമെന്നാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP