Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം; നഗ്ന ചിത്രം ആവശ്യപ്പെട്ടും അശ്ലീലം പറഞ്ഞുമുള്ള ശല്യം രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകി പെൺകുട്ടി: ആലപ്പുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ

ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം; നഗ്ന ചിത്രം ആവശ്യപ്പെട്ടും അശ്ലീലം പറഞ്ഞുമുള്ള ശല്യം രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകി പെൺകുട്ടി: ആലപ്പുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലാ(20)ണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്ന യുവാവിനെ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയംപേരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ ചാറ്റ് റൂം ഹാക്ക് ചെയ്താണ് ഇയാൾ പെൺകുട്ടിയുടെ ഫോണിലേക്ക് അഖിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്. പെൺകുട്ടിയോട് നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പൊലീസ് വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

തൃക്കാക്കര അസി. കമ്മീഷണറുടെ നിർദേശപ്രകാരം ഉദയംപേരൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. ബാലൻ, സബ് ഇൻസ്‌പെക്ടർമാരായ ജിൻസൺ ഡൊമിനിക്, പി.എൻ. വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, അജിൻസ, ശ്രീരേഖ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് കോവിഡ് സെന്ററിലേക്ക് മാറ്റി.

ഓൺലൈൻ ക്ലാസിനിടെ ചാറ്റ് റൂമുകൾ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പൊലീസിന് കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP