Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

തീവണ്ടിയിടിച്ച് ആനകൾ ചെരിഞ്ഞു; എൻജിൻ ജപ്തി ചെയ്ത് അസം വനം വകുപ്പ്

തീവണ്ടിയിടിച്ച് ആനകൾ ചെരിഞ്ഞു; എൻജിൻ ജപ്തി ചെയ്ത് അസം വനം വകുപ്പ്

സ്വന്തം ലേഖകൻ

ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകൾ ചെരിഞ്ഞ സംഭവത്തിൽ അസം വനംവകുപ്പ് എൻജിൻ ജപ്തി ചെയ്തു. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്. സംഭവത്തിനു പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയിൽവേ സസ്പെൻഡ് ചെയ്തിരുന്നു.

റെയിൽവേയുടെ ലുംദിങ് ഡിവിഷനു കീഴിൽ സെപ്റ്റംബർ 27നായിരുന്നു സംഭവം. എൻജിനിൽ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം തീവണ്ടി ഓടിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാൻ റെയിൽവേ യാഡിലെത്തുകയും എൻജിൻ ജപ്തി ചെയ്യുകയുമായിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമാണ് ആന. റിസർവ് ഫോറസ്റ്റിലൂടെ 30 കിലോമീറ്റർ വേഗതയ്ക്കുള്ളിലേ തീവണ്ടി ഓടിക്കാൻ പാടുള്ളൂ. എന്നാൽ റെയിൽവേ നടത്തിയ അന്വേഷണത്തിൽ വേഗത 60 കിലോമീറ്റർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്-രജീബ് ദാസ് കൂട്ടിച്ചേർത്തതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യം നടന്നതിനു ശേഷം തോക്ക് അല്ലെങ്കിൽ കഠാരി പൊലീസ് പിടിച്ചെടുക്കാറുണ്ട്. അതുപോലെ, എൻജിൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാലാണ് തങ്ങൾ അത് പിടിച്ചെടുത്തതെന്നും ദാസ് കൂട്ടിച്ചേർത്തു.

അതേസമയം എൻജിൻ ജപ്തി ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അത് വിട്ടുകിട്ടിയതായി നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭാനൻ ചന്ദ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP