Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

16 ഇനം വിളകൾക്ക് തറ വില; നവംബർ ഒന്നു മുതൽ നടപ്പിൽ വരും

16 ഇനം വിളകൾക്ക് തറ വില; നവംബർ ഒന്നു മുതൽ നടപ്പിൽ വരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 16 ഇനം വിളകൾക്ക് മന്ത്രിസഭ തറവില (അടിസ്ഥാന വില) നിർണയിച്ചു. നവംബർ 1 മുതൽ നടപ്പാകും. വിപണിവില തറവിലയിലും താഴെയായാൽ തറവില നൽകി ഇവ സംഭരിക്കും. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്കു കൈമാറും. ഓരോ വിളയുടെയും ഉൽപാദനച്ചെലവിനൊപ്പം 20% കൂടി ചേർത്താണു തറവില നിർണയിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേർന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ഹോർട്ടികോർപ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴിയാണു കൃഷിവകുപ്പ് പച്ചക്കറി സംഭരിക്കുക. ഒരു പഞ്ചായത്തിൽ ഒരു വിപണിയെങ്കിലും തുറക്കും. ആദ്യഘട്ടത്തിൽ 550 വിപണികളിലൂടെപ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വിളകൾ സംഭരിക്കും. ഒരാൾക്ക് ഒരു സീസണിൽ 15 ഏക്കറിലെ വിളവിനു മാത്രമാണു തറവില ലഭിക്കുക.

തറവിലയിലും താഴെ വിപണിവില പോയാൽ പ്രാഥമിക സംഘങ്ങൾക്കുണ്ടാകുന്ന നഷ്ടം തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകും. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷൻ ചെയർമാനായും പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയർമാനായും സമിതി രൂപീകരിക്കും. കർഷകർ പോർട്ടലിൽ (ംംം.മശാ.െസലൃമഹമ.ഴീ്.ശി) രജിസ്റ്റർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP