Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മരണാനന്തര കർമ്മങ്ങൾ ചെയതു; മരിച്ച് 19 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌ക്കരിച്ചിട്ടില്ലെന്ന വാർത്തയറിഞ്ഞ് ഞെട്ടി ഭാര്യ

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മരണാനന്തര കർമ്മങ്ങൾ ചെയതു; മരിച്ച് 19 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌ക്കരിച്ചിട്ടില്ലെന്ന വാർത്തയറിഞ്ഞ് ഞെട്ടി ഭാര്യ

സ്വന്തം ലേഖകൻ

പത്തനാപുരം: ഭർത്താവിന്റെ മരണാനന്തര കർമങ്ങൾ ചെയ്ത ഭാര്യ അറിഞ്ഞത് ഭർത്താവിന്റെ മൃതദേഹം ഇനിയും സംസ്‌ക്കരിച്ചിട്ടില്ലെന്ന വിവരം. കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇനിയും സംസ്‌ക്കരിച്ചിട്ടില്ലെന്ന ഞഞെട്ടിക്കുന്ന വിവരം ഇന്നലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുഷ്പ അറിയുന്നത്. മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസുകാർ പറഞ്ഞപ്പോൾ അവർ ഞെട്ടിപ്പയി.

മരണവിവരം അറിഞ്ഞ് 19 ദിവസങ്ങൾക്കു ശേഷവും മൃതദേഹം സൂക്ഷിച്ചു വച്ചിരിക്കുകയാണെന്ന് ഇന്നലെ മാത്രമാണ് അവർ അറിഞ്ഞത്. കോവിഡ് ബാധിച്ചാണ് മഞ്ചള്ളൂർ മനോജ് ഭവനിൽ ദേവരാജൻ (63) ഈ മാസം രണ്ടിനു മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ഇദ്ദേഹത്തെ സെപ്റ്റംബർ 18ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ദേവരാജൻ കോവിഡ് പോസിറ്റീവ് ആയതോടെ പുഷ്പ വീട്ടിലേക്കു മടങ്ങി. പിന്നീട് പുഷ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഒക്ടോബർ രണ്ടിനു ദേവരാജൻ മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ പുഷ്പയെ അറിയിക്കുകയായിരുന്നു. വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്നും അറിയിച്ചു. കൂടുതലൊന്നും പറയാതെ ഉദ്യോഗസ്ഥൻ അന്നു ഫോൺ വച്ചതായി പുഷ്പ പറയുന്നു. പിന്നീട് ഒരു വിവരവും ഇക്കാര്യത്തിൽ ഉണ്ടായില്ല. കോവിഡ് നെഗറ്റീവ് ആയി പുറത്തിറങ്ങിയ പുഷ്പ, ദേവരാജന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി.

ഇന്നലെ മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് പുഷ്പ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു ദേവരാജന്റെ മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. ഭാര്യയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ലഭിക്കാത്തതാണു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മൃതദേഹം സംസ്‌കരിക്കുന്നതിന് ഇന്നലെ സമ്മതപത്രം നൽകിയതായി പുഷ്പ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP