Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ സിപിഎം പതാക; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ സിപിഎം പതാക; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

സ്വന്തം ലേഖകൻ

പെരുവന്താനം: എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ സംഭവത്തിൽ ലോക്കൽ സെക്രട്ടറി എ. ബിജുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി സിപിഎം. പിഴവു പറ്റിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ബിജു ലോക്കൽ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയാൻ സന്നദ്ധ പ്രകടിപ്പിച്ചു എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ വിശദീകരണം. എന്നാൽ പുറത്താക്കൽ തന്നെ വേണമെന്നു ജില്ലാ നേതൃത്വം കർശന നിലപാടെടുത്തു.

കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി വിളിച്ചു ചേർത്തു ബിജുവിന്റെ വിശദീകരണം കേൾക്കാനും പിന്നീടു രാജിവച്ച് ഒഴിയുന്നതായി അറിയിക്കാനുമാണു തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഒരുകാരണവശാലും വിട്ടുവീഴ്ച പാടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഏരിയ സെക്രട്ടറി തിങ്കളാഴ്ച രാത്രിയോടെ പുറത്താക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ 100ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് അമ്പലം ഭാഗത്ത് എസ്എൻഡിപി ശാഖ കുടുംബ യൂണിറ്റിന്റെ കൊടിമരത്തിൽ സിപിഎം കൊടിയുയർത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP