Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വോഡഫോൺ ഐഡിയ നെറ്റ് വർക്ക് തകരാറിലയാത് ഫൈബർ മുറിഞ്ഞത് മൂലം; പ്രശ്‌നം പരിഹരിച്ചതായി കമ്പനി

സംസ്ഥാനത്ത് വോഡഫോൺ ഐഡിയ നെറ്റ് വർക്ക് തകരാറിലയാത് ഫൈബർ മുറിഞ്ഞത് മൂലം; പ്രശ്‌നം പരിഹരിച്ചതായി കമ്പനി

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്തുടനീളം ഇന്നലെ വോഡഫോൺ ഐഡിയ (വി) നെറ്റ് വർക്കുകൾ തകരാറിലായത് മണിക്കൂറുകളോളം ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. എന്നാൽ പ്രശ്‌നം പരിഹരിച്ചതായി വി അറിയിച്ചു.

ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർമുറിഞ്ഞതാണ് തകരാറിന് കാരണമായതെന്ന് കമ്പനി പറയുന്നു. പ്രശ്‌നം പരിഹരിച്ചുവെന്നും ഫൈബർ മുറിയാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വോഡഫോൺ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്നം രൂക്ഷമായിരുന്നെന്ന് ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നിരവധി ഉപയോക്താക്കൾ തങ്ങൾക്ക് നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP