Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മസ്തിഷ്‌ക ജ്വരവുമായി ചികിത്സ തേടിയ മൂന്ന് പേർക്കു കോവിഡ്; കോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്ക് ചികിത്സയ്ക്കിടെ കാലുകൾ തളർന്നു: ആരോഗ്യ വിദഗ്ദരെ ആശങ്കയിലാക്കി കോവിഡ് രോഗികളിലെ അസാധാരണ ലക്ഷണങ്ങൾ

മസ്തിഷ്‌ക ജ്വരവുമായി ചികിത്സ തേടിയ മൂന്ന് പേർക്കു കോവിഡ്; കോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്ക് ചികിത്സയ്ക്കിടെ കാലുകൾ തളർന്നു: ആരോഗ്യ വിദഗ്ദരെ ആശങ്കയിലാക്കി കോവിഡ് രോഗികളിലെ അസാധാരണ ലക്ഷണങ്ങൾ

സ്വന്തം ലേഖകൻ

പാലക്കാട്: കോവിഡ് പോസിറ്റീവായ ചിലരിൽ കാണുന്ന അസാധാരണ ലക്ഷണങ്ങൾ ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നു. കോവിഡ് ബാധിച്ചവരിൽ മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ സ്ഥിരീകരിച്ചതാണ് പുതിയ ആശങ്ക. പാലക്കാട്ട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ മൂന്ന് പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കു മസ്തിഷ്‌ക ജ്വരത്തിനു മറ്റു കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അപൂർവമായി മാത്രമേ ഇത്തരം ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂകോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്കു ചികിത്സയ്ക്കിടെ കാലുകൾ തളർന്നതും പുതിയ ലക്ഷണമാണ്. ഇദ്ദേഹം ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഇത്തരം കേസുകളുടെ എണ്ണം വർധിക്കുകയാണ്. പനി, ജലദോഷം, തൊണ്ടവേദന, ഛർദി, ശ്വാസതടസ്സം, രുചിയും മണവും അനുഭവപ്പെടാതിരിക്കൽ തുടങ്ങിയവയാണു കോവിഡ് ലക്ഷണങ്ങളായി നിർവചിക്കപ്പെട്ടിട്ടുള്ളത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അസാധാരണ ലക്ഷണങ്ങളും കോവിഡ് ആയേക്കാമെന്ന സൂചനകളാണു പരിശോധനയിൽ വ്യക്തമാകുന്നത്. ആരോഗ്യവകുപ്പ് ഇക്കാര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

കോവിഡ് ബാധിച്ച ചിലരിൽ പക്ഷാഘാതത്തിന്റെയും ജ്വരത്തിന്റെയും സൂചനകൾ കണ്ടതായി നേരത്തെ, ജനിതക ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരി വെളിപ്പെടുത്തിയിരുന്നു. വൈറസിന്റെ പുതിയ വകഭേദങ്ങൾ ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച പഠനത്തിനിടെ, ശാരീരിക അവശതകളുള്ള ചിലരിൽ കോവിഡിനു ശേഷം രക്തവും തലച്ചോറും തമ്മിലുള്ള ബന്ധത്തിൽ വ്യത്യാസം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP