Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങൾ കാണാനില്ല; കാണാതായത് ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‌ലറ്റിക്‌സ് ഉപകരണങ്ങൾ

ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങൾ കാണാനില്ല; കാണാതായത് ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‌ലറ്റിക്‌സ് ഉപകരണങ്ങൾ

സ്വന്തം ലേഖകൻ

മലപ്പുറം: 2015ലെ ദേശീയ ഗെയിംസിൽ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ നടത്തിപ്പിനായി സർക്കാർ വാങ്ങിയ ഒരു കോടി രൂപയുടെ മത്സര ഉപകരണങ്ങൾ കാണാനില്ല. അത്‌ലറ്റിക്‌സ് നടത്തിപ്പിനു മാത്രം ഒന്നരക്കോടിയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മത്സരശേഷം അവയെല്ലാം സംസ്ഥാന സ്പോർട്സ് കൗൺസിലിനു കൈമാറിയെന്നും കായിക വകുപ്പ് പറയുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, സ്പോർട്സ് കൗൺസിലിന്റെ പക്കലുള്ളതായി പറയുന്നത് 50 ലക്ഷത്തിൽ താഴെ വിലയുള്ളവ മാത്രം.

ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‌ലറ്റിക്‌സ് ഉപകരണങ്ങളാണു കാണാതായവ. ഇത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചു കായിക വകുപ്പിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ പക്കൽ വിവരമില്ല. മത്സര ഉപകരണങ്ങൾക്കു പുറമേ 33.9 ലക്ഷം രൂപയുടെ വിധിനിർണയ ഉപകരണങ്ങളും കേരളം വാങ്ങിയിരുന്നു. ഇതെക്കുറിച്ചും വിവരാവകാശ അപേക്ഷയിൽ മറുപടി ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP