Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇദ്ദേഹം ധോണിയുടെ ആരാധകനോ? അതോ രൺബീറിന്റെ റോക്ക് സ്റ്റാർ സ്‌റ്റൈലോ?അബുദാബിയിൽ നടന്ന ഹൈദരാബാദ്-കൊൽക്കത്ത മത്സരത്തിൽ താരമായി അംപയർ പശ്ചിം പാഠക്

ഇദ്ദേഹം ധോണിയുടെ ആരാധകനോ? അതോ രൺബീറിന്റെ റോക്ക് സ്റ്റാർ സ്‌റ്റൈലോ?അബുദാബിയിൽ നടന്ന ഹൈദരാബാദ്-കൊൽക്കത്ത മത്സരത്തിൽ താരമായി അംപയർ പശ്ചിം പാഠക്

സ്വന്തം ലേഖകൻ

അബുദാബി: ഐപിഎൽ മത്സരങ്ങളിൽ താരങ്ങൾ മാത്രമല്ല മത്സരവുമായി ബന്ധപ്പെട്ട പലരും സൈബർ ലോകത്ത് ചർച്ചയാവാറുണ്ട്. മത്സരം കാണാനെത്തിയ കാണികൾ മുതൽ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ നായ പോലും ശ്രദ്ധനേടിയ ചരിത്രം ഐപിഎല്ലിനുണ്ട്. ഇങ്ങനെ വൈറലാവുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ആളുകൾ തേടി പിടിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരമായത് അബുദാബിയിൽ നടന്ന ഹൈദരാബാദ്-കൊൽക്കത്ത മത്സരത്തിലെ അംപയറായിരുന്നു.

മത്സരം നിയന്ത്രിച്ച രണ്ടു അംപയർമാരിൽ ഒരാളായ പശ്ചിം പാഠക്കാണ് വൈറലായത്. ധോണി സ്‌റ്റൈലിൽ നീട്ടി വളർത്തിയ പശ്ചിമിന്റെ മുടിയാണ് സൈബറിടത്ത് ഏറെ ചർച്ചയായത്. മുൻ ഇന്ത്യൻ താരവും ചെന്നൈ നായകനുമായ എം.എസ്.ധോണിയുടെ ആരാകനാണ് പശ്ചിം എന്നായിരുന്നു ഒരുകൂട്ടം ട്രോളന്മാരുടെ കമന്റ്. ആദ്യകാലത്ത് 'നീളന്മുടി' ആയിരുന്നു ധോണിയുടെ ഹെയർസ്‌റ്റൈൽ.

ബോളിവുഡ് സിനിമയായ 'റോക്ക്സ്റ്റാറി'ലെ നടൻ രൺബീർ കപൂറിന്റെ ഹെയർസ്‌റ്റൈലിനോടും ചിലർ ഉപമിച്ചു. പാക്ക് ഗായകനും സംഗീത സംവിധായകനുമായ താഹർ ഷായോട് താരതമ്യപ്പെടുത്തിയവരും കുറവല്ല. റോക്ക്സ്റ്റാർ ആകാൻ ആഗ്രഹിച്ച ഒരാളെ ആരോ നിർബന്ധിച്ച് അംപയർ ആക്കിയതാണെന്നാണ് മറ്റൊരാളുടെ കമന്റ്.

ഇതോടെ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി ഏവരുടെയും ശ്രമം. ബിസിസിഐ അംപയർമാരുടെ പാനലിൽ അംഗമാണ് നാൽപത്തിരണ്ടുകാരനായ പശ്ചിം പാഠക്.
ഇത് ആദ്യമായല്ല മത്സരം നിയന്ത്രിക്കുന്നതിനിടെ പശ്ചിം ശ്രദ്ധ നേടുന്നത്. 2016 മാർച്ചിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ മുംബൈ ക്രിക്കറ്റ് അസോസിയേൻ ഇലവനും ഇംഗ്ലണ്ട് ഇലവനും തമ്മിൽ നടന്ന സന്നാഹ മത്സരത്തിൽ ഹെൽമറ്റ് ധരിച്ചെത്തി മത്സരം നിയന്ത്രിച്ചാണ് പശ്ചിം പാഠക് ശ്രദ്ധ നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP