Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കേരളത്തിലെ ഒമ്പത് പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസുകളാക്കി മാറ്റും; അഞ്ച് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടും; റെയിൽവേ ടൈംടേബിൾ പരിഷ്‌ക്കരിക്കുന്നു

കേരളത്തിലെ ഒമ്പത് പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസുകളാക്കി മാറ്റും; അഞ്ച് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടും; റെയിൽവേ ടൈംടേബിൾ പരിഷ്‌ക്കരിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസുകളാക്കി മാറ്റും. റെയിൽവേ ടൈംടേബിൾ പരിഷ്‌കരണത്തിന്റെ ഭാഗമായി വിവിധ പരിഷ്‌ക്കരണങ്ങളാണ് നടപ്പിലാക്കുന്നത്. നാഗർകോവിൽ-കോട്ടയം, കോയമ്പത്തൂർ-മംഗളൂരു, കോട്ടയം-നിലമ്പൂർ, പുനലൂർ-ഗുരുവായൂർ,തൃശൂർ-കണ്ണൂർ, കണ്ണൂർ-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട്, മധുര-പുനലൂർ, പാലക്കാട്-ടൗൺതിരുച്ചിറപ്പള്ളി പാസഞ്ചർ എന്നിവയാണു പട്ടികയിലുള്ളത്. 200 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളാണു എക്സ്‌പ്രസാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഈ ട്രെയിനുകളുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് കേരളത്തിൽ പിൻവലിക്കുന്ന സ്റ്റോപ്പുകളിൽ ഏറെയും.

യാത്രക്കാർ കുറവുള്ള അഞ്ച് ജോഡി പാസഞ്ചർ ട്രെയിനുകളും റദ്ദാക്കും. 56387/88 എറണാകുളം- കായംകുളം, 56043/44 തൃശൂർ-ഗുരുവായൂർ, 66315/16 എറണാകുളം-കായംകുളം മെമു, 56333/34 പുനലൂർ-കൊല്ലം പാസഞ്ചർ, 56377/78 ആലപ്പുഴ-കായംകുളം എന്നിവയാണു റദ്ദാക്കുക. പാലക്കാട്-തിരുച്ചെന്തൂർ പാസഞ്ചർ മധുര വരെയാക്കി ചുരുക്കി. പാലക്കാടിനും പൊള്ളാച്ചിക്കുമിടയിൽ പാസഞ്ചറായും പൊള്ളാച്ചിക്കും മധുരയ്ക്കുമിടയിൽ എക്സ്‌പ്രസുമായി സർവീസ് നടത്തും.

കേരളത്തിൽ എക്സ്‌പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ കാര്യമായി കുറച്ചിട്ടില്ല. മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകളാണു പ്രധാനമായും ഒഴിവാക്കിയത്. ചെന്നൈ എഗ്മൂർകൊല്ലം എക്സ്‌പ്രസിന്റെ ഇടമൺ, തെന്മല സ്റ്റോപ്പുകളും തിരുനെൽവേലി-പാലക്കാട് പാലരുവിയുടെ ന്യൂ ആര്യൻകാവ്, തെന്മല സ്റ്റോപ്പുകളും പിൻവലിക്കും. 56375 ഗുരുവായൂർ എറണാകുളം പാസഞ്ചർ എറണാകുളം തൃശൂർ, തൃശൂർ ഗുരുവായൂർ എന്നിങ്ങനെ രണ്ടാക്കും.

ലിങ്ക് ട്രെയിനുകൾ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂടും. എറണാകുളംകാരയ്ക്കൽ, ചെന്നൈ എഗ്മൂർഗുരുവായൂർ, കന്യാകുമാരി കത്ര ഹിമസാഗർ എക്സ്‌പ്രസ്, കൊച്ചുവേളിഡറാഡൂൺ, ധൻബാദ്ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണു കൂടുക. 2 മുതൽ 4 വരെ കോച്ചുകൾ ആദ്യഘട്ടത്തിൽ കൂട്ടും. യാത്രക്കാർ കുറവായതിനാൽ മംഗളൂരുകത്ര നവയുഗ് എക്സ്‌പ്രസ് റദ്ദാക്കും. എറണാകുളംടാറ്റ പുതിയ സർവീസ് ആരംഭിക്കും. ലിങ്ക് ട്രെയിനുകൾക്കായി പ്രധാന ജംക്ഷനുകളിൽ കോച്ചുകൾ യോജിപ്പിക്കുന്നതും വേർപ്പെടുത്തുന്നതും മൂലമുണ്ടാകുന്ന സമയ നഷ്ടവും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാനാണു അവ പൂർണമായും റെയിൽവേ ഒഴിവാക്കുന്നത്. ട്രെയിനുകൾ കൃത്യസമയം പാലിക്കാനും ഇതു സഹായിക്കുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റെയിൽവേ, ടൈംടേബിൾ ഉടച്ചു വാർക്കുന്നത്. എല്ലാ വർഷവും സ്റ്റോപ്പുകളും സർവീസുകളും പുനപരിശോധിച്ചു നഷ്ടത്തിലായവ ഒഴിവാക്കും. ലാഭമായാലും നഷ്ടമായാലും സർവീസുകൾ മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. യാത്രക്കാരുടെ എണ്ണം ഇടയ്ക്കു എടുക്കാറുണ്ടെങ്കിലും യാത്രക്കാർ കുറവുള്ള സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പിൻവലിക്കാനുള്ള സോണുകളുടെ ശുപാർശ രാഷ്ട്രീയ എതിർപ്പുകൾ മൂലം നടപ്പാക്കാറില്ല.

ടൈംടേബിൾ പരിഷ്‌കരണത്തിന്റെ ഭാഗമായി ന്യൂഡൽഹിതിരുവനന്തപുരം കേരള എക്സ്‌പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്. കേരളത്തിലേക്കു ഡൽഹിയിൽ നിന്നു വൈകുന്നേരം പ്രതിദിന ട്രെയിനില്ലെന്ന പരാതി പരിഹരിക്കാൻ കേരള രാത്രിയിൽ പുറപ്പെടുന്ന രീതിയിൽ പുനക്രമീകരിക്കാനാണു ശ്രമം. രാജധാനി, മംഗള, കേരള ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഇപ്പോൾ രാവിലെ 9നും 12നും ഇടയിലാണു ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്. ഡൽഹിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ജോലി തീർത്തു വൈകിട്ടു നാട്ടിലേക്കു മടങ്ങാൻ സൗകര്യപ്രദമായ ട്രെയിനില്ലാത്തതിനാൽ ഒരു ദിവസം കൂടി ഹോട്ടലുകളിൽ തങ്ങേണ്ടി വരുന്നുണ്ട്. രാജധാനി ഉൾപ്പെടെ കൊങ്കൺ വഴിയുള്ള ഡൽഹി ട്രെയിനുകൾ 6 മണിക്കൂറോളം സമയം ലാഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP