Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്കു കൂടി പിഎസ്‌സിയുടെ നിയമനം; തദ്ദേശ ഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ,ഓവർസീയർ ഗ്രേഡ് 1 എന്നീ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം

സർവകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്കു കൂടി പിഎസ്‌സിയുടെ നിയമനം; തദ്ദേശ ഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ,ഓവർസീയർ ഗ്രേഡ് 1 എന്നീ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർവകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്കു കൂടി പിഎസ്‌സി വഴി നിയമനം നടത്തുന്നു. 21 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സർക്കാരിൽ നിന്നു ലഭിച്ച കരട് നിർദേശങ്ങൾ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, ലൈബ്രേറിയൻ, യൂണിവേഴ്‌സിറ്റി എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, പമ്പ് ഓപ്പറേറ്റർ, പിആർഒ, സെക്യൂരിറ്റി ഓഫിസർ, ഡ്രൈവർ ഗ്രേഡ് 2, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ, എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ തുടങ്ങിയ അനധ്യാപക തസ്തികകൾ ഇതിൽപെടുന്നു.

അതേസമയം യുപി സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ സെർവറിൽ നിന്നു കാണാതായെന്ന 170 ഉദ്യോഗാർഥികളുടെ പരാതി ശരിയല്ലെന്ന സാങ്കേതിക സമിതിയുടെ റിപ്പോർട്ടും യോഗം അംഗീകരിച്ചു. സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‌സിക്കു വിട്ടതു കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഇതിൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനം പിഎസ്‌സി നേരത്തെ ആരംഭിച്ചിരുന്നു.

യുപി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയിലേക്ക് അപേക്ഷിച്ചതായി അവകാശപ്പെട്ട് ഉദ്യോഗാർഥികൾ നൽകിയ പരാതി പിഎസ്‌സിക്കു പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സമിതി പരിശോധിച്ചു വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷിച്ചുവെന്ന പരാതിക്കാരുടെ വാദം നിലനിൽക്കുന്നതല്ലെന്ന സമിതിയുടെ കണ്ടെത്തൽ കമ്മിഷൻ യോഗം അംഗീകരിച്ചു.174 പേരാണു പരാതിപ്പെട്ടത്.ഇതിൽ നാലു പേരുടെ പരാതി അടിസ്ഥാന രഹിതമാണെന്നും അവരുടെ അപേക്ഷ പിഎസ്‌സി സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

ശേഷിക്കുന്ന 170 പേരുടെ അപേക്ഷകൾ പിഎസ്‌സിക്കു ലഭിച്ചിട്ടില്ലെന്നു സാങ്കേതിക സമിതിയുടെ വിശദ പരിശോധനയിൽ വ്യക്തമായി. ഇവർ ശരിയായ രീതിയിൽ അപേക്ഷ അപ്ലോഡ് ചെയ്യാത്തതായിരിക്കാം കാരണമെന്നു സമിതി പറയുന്നു. തദ്ദേശ ഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ഓവർസീയർ ഗ്രേഡ് 1 (സിവിൽ) എന്നീ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള സർജന്റ് തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP