Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജബൽപൂർ, നാഗ്പൂർ, ചെന്നൈ; കൊറോണ കാലത്ത് രണ്ട് മാസം നാടു ചുറ്റിയ 'കത്ത്' ഒടുവിൽ അയച്ച ആൾക്ക് തന്നെ തിരികെ കിട്ടി

ജബൽപൂർ, നാഗ്പൂർ, ചെന്നൈ; കൊറോണ കാലത്ത് രണ്ട് മാസം നാടു ചുറ്റിയ 'കത്ത്' ഒടുവിൽ അയച്ച ആൾക്ക് തന്നെ തിരികെ കിട്ടി

സ്വന്തം ലേഖകൻ

ചെറുവള്ളി: അയച്ച കത്ത് ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി ഒടുവിൽ രണ്ട് മാസത്തിന് ശേഷം അയച്ച ആളുടെ പക്കൽ തന്നെ തിരികെ എത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അയച്ച കത്താണ് നാടു മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം അയച്ച ആളുടെ പക്കൽ തന്നെ തിരികെ എത്തിയത്. വിവരമറിയാനായി കാത്തിരുന്നവർ ഒടുവിൽ ഓൺലൈൻ സേവനം വഴിയാണ് വിവരം അറിഞ്ഞത്.

പ്രതിരോധ വകുപ്പ് ജീവനക്കാരനായ ചെറുവള്ളി കാവുംഭാഗം സുരഭി വീട്ടിൽ പി.കെ.രവീന്ദ്രൻ, മകൾ ക്യാപ്റ്റൻ രജനി രവീന്ദ്രന് ഭർത്താവ് പത്മകുമാറിന്റെ പേരിൽ അയച്ച കത്താണ് നാടെല്ലാം ചുറ്റി തിരിച്ചെത്തിയത്. കത്ത് കിട്ടാത്തതിനെത്തുടർന്ന് രവീന്ദ്രൻ പോസ്റ്റൽ വകുപ്പിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ 10ന് കൊച്ചിയിൽ നിന്നു മധ്യപ്രദേശിലെ ജബൽപുരിൽ എത്തി തിരിച്ച് നാഗ്പുർ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ കറങ്ങി, തിരിച്ച് കൊച്ചിയിൽ എത്തി വീണ്ടും ജബൽപുരിൽ എത്തി തിരിച്ചു ചിറക്കടവ് തെക്കേത്തുകവല പോസ്റ്റ് ഓഫിസിൽ എത്തി എന്നാണ് രജനി ഓൺലൈൻ വഴി ട്രാക്ക് ചെയ്തപ്പോൾ വിവരം ലഭിച്ചത്.

മകളുടെ ആവശ്യവുമായി ബന്ധപ്പെട്ട അത്യാവശ്യ വിവരങ്ങൾ ആയിരുന്നു കത്തിൽ ഉണ്ടായിരുന്നതെന്നും ഫോൺ നമ്പർ കത്തിന്റെ പുറത്ത് രേഖപ്പെടുത്തിയിരുന്നതായും രവീന്ദ്രൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP