Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു ചൈനീസ് കമ്പനിക്ക് കൂടി അമേരിക്കയുടെ പൂട്ട്; ചൈനീസ് ചിപ്പ് നിർമ്മാണ കമ്പനിക്ക് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക

മറ്റൊരു ചൈനീസ് കമ്പനിക്ക് കൂടി അമേരിക്കയുടെ പൂട്ട്; ചൈനീസ് ചിപ്പ് നിർമ്മാണ കമ്പനിക്ക് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക

സ്വന്തം ലേഖകൻ

ടിക് ടോക്കിന് പിന്നാലെ മറ്റൊരു പ്രമുഖ ചൈനീസ് കമ്പിനിക്ക് കൂടി അമേരിക്കയുടെ പൂട്ട്. ചൈനീസ് ചിപ്പ് നിർമ്മാണ കമ്പനിയായ സെമിക്കണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷണൽ കോർപ്പറേഷൻ (എസ്എംഐസി) എന്ന ചൈനീസ് കമ്പനിക്കെതിരെ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാവിലേക്ക് ചില ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് യുഎസ് സ്ഥാപനങ്ങൾ ലൈസൻസിനായി ഇനി മുതൽ അപേക്ഷിക്കണം. ചൈനയുടെ ഈ കമ്പനിയുമായിട്ടുള്ള വ്യാപാര ബന്ധം അമേരിക്കയുടെ സൈന്യത്തിന് ഒരു അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ കമ്പനിക്കെതിരെ ഒരു ഉപരോധ നടപടി എടുത്ത കാര്യത്തെ കുറിച്ചു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ചൈനയുടെ സായുധ സേനയുമായി യാതൊരു ബന്ധവുമില്ലെന്നും ഷാങ്ഹായ് ആസ്ഥാനമായ കമ്പനി എസ്എംഐസി പറഞ്ഞു. എസ്എംഐസിക്കെതിരെ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിച്ചുയെന്നും അമേരിക്കയുടെ പ്രതിച്ഛായയെയും ബാധിച്ചുയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP