Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് നദി ദിനം; സംസ്ഥാനത്തെ 44 നദികളിൽ മാലിന്യം കുറവുള്ളത് അഞ്ച് നദികളിൽ മാത്രം

ഇന്ന് നദി ദിനം; സംസ്ഥാനത്തെ 44 നദികളിൽ മാലിന്യം കുറവുള്ളത് അഞ്ച് നദികളിൽ മാത്രം

സ്വന്തം ലേഖകൻ

ന്ന് നദി ദിനം. മനുഷ്യൻ നടത്തുന്ന മലിനീകരണം നദികളുടെ ചരമക്കുറിപ്പെഴുതുകയാണ്. ഇന്ന് കേരളത്തിലുള്ള 44 നദികളിൽ മുഴുവനും തന്നെ മലിനീകരണത്തിന്റെ പിടിയിലാണ്. അഞ്ച് നദികളിൽ മാത്രമാണ് മലിനീകരണം അൽപമെങ്കിലും കുറവുള്ളതെന്നാണ് മൂന്ന് വർഷം മുൻപു കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ(സിഡബ്ല്യുആർഡിഎം) റിപ്പോർട്ടിൽ പറയുന്നത്. പെരിയാർ, പമ്പ, കല്ലായി, കരമന എന്നിവയിലാണു മാലിന്യം കൂടുതലുള്ളതെന്നും റിപ്പോർട്ടിലുണ്ട്.

39 നദികളിലും ഇകോളി അടക്കമുള്ള ബാക്ടീരിയകൾ, കാർബണിക രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ അളവ് അനുവദനീയ അളവിലും കൂടുതലാണ്. 500 എംപിഎൻ ആണ് ഇകോളി ബാക്ടീരിയയുടെ പരമാവധി അനുവദനീയ അളവ്. ഭൂരിഭാഗം നദികളിലുമിത് 2500 3000 എംപിഎൻ ആണ്.

ഔദ്യോഗിക കണക്കനുസരിച്ച് 15 കിലോമീറ്ററോ അതിലേറെയോ നീളത്തിൽ ഒഴുകുന്നവയാണു നദികൾ. എന്നാൽ ഇതിലും ദൈർഘ്യം കുറഞ്ഞ ചില പുഴകളെയും നദികളായി പരിഗണിക്കാറുണ്ട്. ഇന്ത്യയിലെ മഹാനദികളുടെ പട്ടികയിൽ കേരളത്തിലെ നദികളൊന്നുമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP