Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടപ്പാടിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കിണറ്റിൽ; നെറ്റിയിലും വയറിലും മുറിവുള്ളതിനാൽ കൊലപാതകമെന്ന് സംശയം: സ്ത്രീക്കൊപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

അട്ടപ്പാടിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കിണറ്റിൽ; നെറ്റിയിലും വയറിലും മുറിവുള്ളതിനാൽ കൊലപാതകമെന്ന് സംശയം: സ്ത്രീക്കൊപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശിയായ സെൽവിയുടെ (39) മൃതദേഹമാണു താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. നെറ്റിയിലും വയറിലും മുറിവുള്ളതിനാൽ കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സെൽവിയോടൊപ്പം താമസിച്ചിരുന്ന ഹംസ എന്നയാളെ കസ്റ്റഡിയിലെടുത്തെന്നാണു സൂചന. ഏതാനും വർഷമായി പാടവയലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ഞായറാഴ്ചയാണ് കക്കുപ്പടിയിലെ വീട് വാടകയ്ക്ക് എടുത്തതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ സമീപവാസികളാണു മൃതദേഹം കണ്ടത്. അഗളി എഎസ്‌പി പതംസിങ്, ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

മണ്ണാർക്കാടുനിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP