Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പുകപരിശോധന സർട്ടിഫിക്കറ്റ് അടുത്ത മാസം മുതൽ മോട്ടോർ വാഹനവകുപ്പിൽ നിന്നും; പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരും

പുകപരിശോധന സർട്ടിഫിക്കറ്റ് അടുത്ത മാസം മുതൽ മോട്ടോർ വാഹനവകുപ്പിൽ നിന്നും; പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരും

സ്വന്തം ലേഖകൻ

ആലപ്പുഴ: അടുത്തമാസംമുതൽ വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പ് നൽകും. അതേസമയം വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരും. ബാക്കി നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റ് നൽകും. പുകപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാലാണിത്.

ബി.എസ്. ഫോർ വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതാണെങ്കിലും ഇപ്പോഴും പല വാഹനങ്ങൾക്കും ആറുമാസത്തെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് തർക്കത്തിനുകാരണം. ആർ.സി. ബുക്കിൽ ബി.എസ്. ഫോർ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങൾക്കാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകുന്നത്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരുവർഷത്തെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. എന്നാൽ, 2017-നു മുൻപും ബി.എസ്. ഫോർ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തർക്കങ്ങൾക്ക് കാരണം.

വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ച് ഒരുവർഷത്തെ സർട്ടിഫിക്കറ്റ് വാങ്ങാം. വണ്ടിയിൽനിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.). ബി.എസ്. മൂന്നിനെക്കാൾ മലിനീകരണം കുറവാണ് ബി.എസ്. നാലിന്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങൾ ബി.എസ്. ആറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP