Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട് ഇല്ലാത്തവർക്കും റേഷൻ കാർഡ്; അക്ഷയ സെന്റർ വഴി അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി

വീട് ഇല്ലാത്തവർക്കും റേഷൻ കാർഡ്; അക്ഷയ സെന്റർ വഴി അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടു നമ്പർ ഇല്ലാത്തവർക്കും വീട് ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ സർക്കാർ തീരുമാനം. വീട് ഇല്ലാത്തവർക്ക് ഇനി മുതൽ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷ നൽകാം. അക്ഷയ സെന്റർ വഴി അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം കാർഡ് നൽകണമെന്നാണു തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇപ്പോൾ സംസ്ഥാനത്ത് 88.42 ലക്ഷം കാർഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാർഡുകൾ ഈ സർക്കാർ പുതിയതായി വിതരണം ചെയ്തു. മാവേലി ഉൽപന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്. മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പാക്കും.

സപ്ലൈകോ വിൽപനശാലകളിൽ നിന്നു വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും. സപ്ലൈകോ കൂടുതൽ മരുന്നു വിൽപനശാലകൾ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്കു പ്രത്യേക വിൽപന ശാലകൾ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP