Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

10,12 ക്ലാസ്സുകളിലെ ഒന്നാം റാങ്കുകാർക്ക് കാർ സമ്മാനമായി നൽകി ജാർഖണ്ഡ് സർക്കാർ; അടുത്തവർഷം മുതൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

10,12 ക്ലാസ്സുകളിലെ ഒന്നാം റാങ്കുകാർക്ക് കാർ സമ്മാനമായി നൽകി ജാർഖണ്ഡ് സർക്കാർ; അടുത്തവർഷം മുതൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ

റാഞ്ചി: പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് കാർ സമ്മാനമായി നൽകി ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്‌തോ. ഓൾട്ടോ കാറാണ് വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകിയത്.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാർ സമ്മാനമായി നൽകുമെന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തത് പോലെ സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.

അടുത്തവർഷം മുതൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലെ പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ലാപ്‌ടോപ്പ് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP