Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടൻ മധുവിന് 87-ാം പിറന്നാൾ; ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷമാക്കി മലയാള സിനിമയുടെ കാരണവർ

നടൻ മധുവിന് 87-ാം പിറന്നാൾ; ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷമാക്കി മലയാള സിനിമയുടെ കാരണവർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ മധുവിന് 87-ാം പിറന്നാൾ. കണ്ണമ്മൂല ശിവഭവനിൽ കുടുംബത്തോടൊപ്പം സദ്യയും സന്തോഷവുമായി അദ്ദേഹം പിറന്നാൾദിനം ചെലവഴിച്ചു. നിരവധി താരങ്ങൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.

മലയാള ചലച്ചിത്ര ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതിൽ തലമുതിർന്ന നടന്മാരിൽ ഒരാളാണ് മധു. 1933 സെപ്റ്റംബർ 23-ന് കന്നിയിലെ ചോതി നക്ഷത്രത്തിലായിരുന്നു ജനനം. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി ജനിച്ചു. മാധവൻ നായരെന്നാണ് യഥാർഥ പേര്. കണ്ണമ്മൂലയിലെ തറവാട്ടുവളപ്പിലെ മറ്റൊരു വീട്ടിൽ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും താമസിക്കുന്നു. നക്ഷത്രപ്രകാരമുള്ള പിറന്നാൾ 20-നായിരുന്നു. അന്ന് വീട്ടിൽ സദ്യയൊരുക്കിയെന്ന് മകൾ ഉമ പറഞ്ഞു. 2014-ൽ ഭാര്യ ജയലക്ഷ്മി മരിച്ച ശേഷം പിറന്നാളിനു പ്രത്യേക ആഘോഷമൊന്നും പതിവില്ല.

കഴിഞ്ഞ അഞ്ചരപ്പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മധു, 1963-ൽ പുറത്തിറങ്ങിയ 'നിണമണിഞ്ഞ കാൽപ്പാടുകളി'ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയരംത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP