Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

തമിഴ്‌നാട്ടിലെ ചെമ്മീൻ വ്യാപാരിയെ കബളിപ്പിച്ച് 15.58 കോടി തട്ടി; മലയാളികളായ രണ്ട് ഇടനിലക്കാർക്കെതിരെ പരാതി

തമിഴ്‌നാട്ടിലെ ചെമ്മീൻ വ്യാപാരിയെ കബളിപ്പിച്ച് 15.58 കോടി തട്ടി; മലയാളികളായ രണ്ട് ഇടനിലക്കാർക്കെതിരെ പരാതി

സ്വന്തം ലേഖകൻ

അരൂർ: തമിഴ്‌നാട്ടിലെ ചെമ്മീൻ വ്യാപാരിയെ കബളിപ്പിച്ച് 15.58 കോടി തട്ടിയ കേസിൽ രണ്ട് മലയാളികളായ ഇടനിലക്കാർക്കെതിരെ അരൂർ പൊലീസിൽ പരാതി. കേരളത്തിലെ വിവിധ സമുദ്രോൽപന്ന യൂണിറ്റുകൾക്കായി ആന്ധ്രയിൽ നിന്നു ചെമ്മീൻ വാങ്ങിയ ഇടപാടിൽ തമിഴ്‌നാട് സ്വദേശിയായ മൊത്ത വ്യാപാരിയെ കബളിപ്പിച്ചു മലയാളികളായ രണ്ട് ഇടനിലക്കാർ 15.58 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.

തമിഴ്‌നാട് തിരുനൽവേലി സ്വദേശി മീരാസാഹിബ് അബൂബക്കർ അരൂർ പൊലീസിനു നൽകിയ പരാതിയെ തുടർന്ന് ചന്തിരൂർ സ്വദേശി നിയാസ്, പള്ളുരുത്തി സ്വദേശി യഹിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

ലോക്ഡൗൺ കാലമായ മെയ്‌ 11 മുതൽ ജൂലൈ 20 വരെ 112 ലോഡ് ചെമ്മീനാണ് ഇരുവരും വാങ്ങിയതെന്നും ചെമ്മീന്റെ വില നൽകാതെ ഇരുവരും കബളിപ്പിച്ചുവെന്നും അബൂബക്കർ പരാതിയിൽ പറയുന്നു. അബൂബക്കറിന്റെ വിശ്വസ്തരായിരുന്ന ഇരുവരും ചതിക്കുകയായിരുന്നുവെന്നു സ്റ്റേഷൻ ഓഫിസർ പി.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP