Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിചാരണത്തടവുകാരനായി 526 ദിവസമായി ജയിലിൽ; കോടതി വിട്ടയച്ചിട്ടും ജയിലിൽകഴിയുന്ന മണ്ണഞ്ചേരി സ്വദേശി ജയിൽ മോചിതനാകാത്തതിനെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

വിചാരണത്തടവുകാരനായി 526 ദിവസമായി ജയിലിൽ; കോടതി വിട്ടയച്ചിട്ടും ജയിലിൽകഴിയുന്ന മണ്ണഞ്ചേരി സ്വദേശി ജയിൽ മോചിതനാകാത്തതിനെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: കോടതി വിട്ടയച്ചിട്ടും 526 ദിവസമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന മണ്ണഞ്ചേരി സ്വദേശി ജോഷിയെ മോചിതനാക്കാത്തതിനെപ്പറ്റി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിലാണ് മണ്ണഞ്ചേരി ആറാം വാർഡ് കണ്ടത്തിൽ എസ്.ജോഷി (58) ജയിലിലാവുന്നത്. എന്നാൽ കോടതി വിട്ടയച്ചിട്ടും ജയിലിൽ കഴിയേണ്ടി വന്നതിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ ജയിൽ ഡിജിപി, ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട്, അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനും 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു കമ്മിഷൻ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കുറ്റത്തിനു കിട്ടാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ ദിവസം ഒരാളെ ജയിലിലിടാൻ പാടില്ലെന്നും കമ്മിഷൻ അംഗം പി.മോഹനദാസ് പറഞ്ഞു. 2019 ഏപ്രിൽ 7ന് മണ്ണഞ്ചേരിയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച കേസിലാണ് ജോഷിയെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ജോഷി ഇത്രയും ദിവസമായി ജയിലിൽ കഴിയുന്നത്. ജോഷിയെ മോചിപ്പിക്കാത്തതിനെതിരെ ഭാര്യ ഇന്നു ലീഗൽ സർവീസസ് അഥോറിറ്റിക്കു പരാതി നൽകും. മറ്റു രണ്ട് കേസുകളിൽ ജോഷിയെ കോടതി ശിക്ഷിച്ചിരുന്നെന്നും അതിന്റെ ശിക്ഷ കഴിയാത്തതിനാലാണു വിട്ടയയ്ക്കാത്തതെന്നുമാണു സെൻട്രൽ ജയിൽ അധികൃതർ പറയുന്നത്. ഒക്ടോബർ ഏഴിനേ ശിക്ഷ കഴിയൂ എന്നും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP