Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൻപതിലേറെ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണം; നിർദ്ദേശം ഹരിതചട്ടം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി

അൻപതിലേറെ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണം; നിർദ്ദേശം ഹരിതചട്ടം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

കൊല്ലം: വിവാഹവും ചോറൂണും ഗൃഹപ്രവേശവുമടക്കം അൻപതിലേറെ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ അതത് പ്രദേശത്തെ പഞ്ചായത്തിലും നഗരസഭയിലും മുൻകൂട്ടി അറിയിക്കണം. പൊതു, സ്വകാര്യ ചടങ്ങുകളിലും ആഘോഷങ്ങളിലും ഹരിതചട്ടം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഇത്തരം ചടങ്ങുകളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും പരിശോധനാ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഹരിതചട്ടം നടപ്പാക്കുന്നതിനുള്ള മാർഗരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പൂർണമായി ഒഴിവാക്കുകയും പുനരുപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വാർഡുതല ആരോഗ്യ ശുചിത്വ പോഷക സമിതിയായിരിക്കും. റെസിഡൻസ് അസോസിയേഷനുകളുടെയും കുടുംബശ്രീയുടെയും യോഗം വിളിച്ച് ഇക്കാര്യം ചർച്ചചെയ്യും. ജൈവമാലിന്യം വളമാക്കുന്നതിനും അജൈവവസ്തുക്കൾ വൃത്തിയാക്കി ഹരിതകർമസേനയ്ക്ക് കൈമാറുന്നതിനും നടപടി വേണം.ചടങ്ങുകൾ ഹരിതപരിപാടിയായി നടത്തിക്കൊടുക്കാൻ ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെട്ട ഹരിതചട്ട സംരംഭക യൂണിറ്റുകൾക്കാണ് ചുമതല. ഇവർ പുനരുപയോഗത്തിന് സാധ്യമായ പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ എത്തിച്ചുകൊടുക്കണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ തുണി, ഈറ, ചിരട്ട, നാരുകൾ തുടങ്ങിയവകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ ആരംഭിക്കും.

സ്ഥാപനങ്ങളിൽ ചട്ടം നടപ്പാക്കാൻ വ്യാപാരി വ്യവസായികളിൽനിന്നുള്ള വൊളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്താം. ആരാധനാലയങ്ങളോടു ചേർന്നുള്ള വിവാഹമണ്ഡപങ്ങൾ, മതപഠന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹരിതചട്ടം നിർദേശിക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. ജൈവമാലിന്യ സംസ്‌കരണത്തിന് അതത് സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കണം. അജൈവമാലിന്യങ്ങൾ ഹരിതകർമസേന ശേഖരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP