Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കോവിഡ് ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യന്ത്രനഴ്‌സ്; രോഗികൾക്ക് ഇനി 'ജാൻസി' ഭക്ഷണവും വെള്ളവും എത്തിച്ചു നൽകും

കോവിഡ് ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യന്ത്രനഴ്‌സ്; രോഗികൾക്ക് ഇനി 'ജാൻസി' ഭക്ഷണവും വെള്ളവും എത്തിച്ചു നൽകും

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യന്ത്രനഴ്‌സും. മരുന്നും ഭക്ഷണവും വെള്ളവുമെല്ലാം രോഗികൾക്ക് എത്തിച്ചുനൽകാൻ ഈ റോബോട്ടിനാകും. ഇതിൽ ഘടിപ്പിച്ച വീഡിയോകോൾ സംവിധാനം വഴി ഡോക്ടർക്ക് രോഗികളോട് സംസാരിക്കാനും അടുത്ത് പോകാതെ രോഗാവസ്ഥ വിലയിരുത്താനും സാധിക്കും. 'ജാൻസി' എന്ന് പേരിട്ട ഈ റോബോട്ടിനെ ചൊവ്വാഴ്ചയാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറിയത്.

അഭിഭാഷകനായ അഡ്വ. ബി.അരുൺദാസാണ് റോബോട്ടിനെ സംഭാവനയായി നൽകിയത്. വീണാ ജോർജ് എംഎ‍ൽഎ., പത്തനംതിട്ട റൂറൽ പാലിയേറ്റീവ് കെയർ ചെയർമാനും സിപിഎം. ജില്ലാ സെക്രട്ടറിയുമായ കെ.പി.ഉദയഭാനു, ആശുപത്രി ആർ.എം.ഒ. ഡോ. ആശിഷ് മോഹൻകുമാർ, മുനിസിപ്പൽ കൗൺസിലർ വി.ആർ.ജോൺസൺ, ഡോ. ഗണേശ്, ഏസ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർ പി.വി.അരുൺകുമാർ, ഡയറക്ടർ രതീഷ് രാമചന്ദ്രൻ ആചാരി, ജയകൃഷ്ണൻ, പി.വി.ജിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള ഏസ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് റോബോട്ടിനെ നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP