Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവംബർ ഒന്നു മുതൽ 16 ഇനം പഴം, പച്ചക്കറികൾക്ക് തറവില; വില വ്യത്യാസം സർക്കാർ വഹിക്കും

നവംബർ ഒന്നു മുതൽ 16 ഇനം പഴം, പച്ചക്കറികൾക്ക് തറവില; വില വ്യത്യാസം സർക്കാർ വഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 16 ഇനം പഴം, പച്ചക്കറികൾക്കു നവംബർ ഒന്നു മുതൽ തറവില. നവംബർ ഒന്നു മുതൽ നിലവിൽ വരുന്ന തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്നു കൃഷി വകുപ്പ് അറിയിച്ചു. ഉൽപാദന ചെലവിനെക്കാൾ 15-25% കൂട്ടിയാണു തറവില നിശ്ചയിക്കുക. തറവിലയെക്കാൾ വിപണി വില താഴെയായാൽ, വിലവ്യത്യാസം സർക്കാർ വഹിക്കും. ഓരോ വർഷത്തേക്കാണു തറവില. പഴം, പച്ചക്കറികൾ സംഭരിക്കാനും സംസ്‌കരിക്കാനുമുള്ള ബുദ്ധിമുട്ടു കണക്കിലെടുത്താണു തറവില നിശ്ചയിക്കുന്നതെന്നു കൃഷി വകുപ്പ് വ്യക്തമാക്കി.

തറവില പ്രഖ്യാപിക്കുന്നവ
വാഴപ്പഴം, പൈനാപ്പിൾ, കപ്പ, കുമ്പളം, വെള്ളരി, പാവയ്ക്ക, പടവലം, പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി (കാന്തല്ലൂർ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP