Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നേതാക്കളുടെ പേജിലെ 'പൊങ്കാല' പ്രതിരോധിക്കാൻ എന്തു ചെയ്യണം; എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ? നേതാക്കളുടെ നവമാധ്യമ പേജുകളിലെ 'പൊങ്കാല' പ്രതിരോധിക്കാൻ കൈപ്പുസ്തകവുമായി സിപിഎം

നേതാക്കളുടെ പേജിലെ 'പൊങ്കാല' പ്രതിരോധിക്കാൻ എന്തു ചെയ്യണം; എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ? നേതാക്കളുടെ നവമാധ്യമ പേജുകളിലെ 'പൊങ്കാല' പ്രതിരോധിക്കാൻ കൈപ്പുസ്തകവുമായി സിപിഎം

സ്വന്തം ലേഖകൻ

കൊല്ലം: പാർട്ടി നേതാക്കളുടെ നവമാധ്യമ പേജിലെ 'പൊങ്കാല' പ്രതിരോധിക്കാൻ എന്തുചെയ്യണം? എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ? സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരവുമായി സിപിഎമ്മിന്റെ കൈപ്പുസ്തകം വരുന്നു. സിപിഎമ്മിന്റെ ജില്ല, ഏരിയ തലങ്ങളിലുള്ള നവമാധ്യമ സമിതികൾക്കാണ് കൈപ്പുസ്തകം നൽകുന്നത്. എങ്ങനെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ തുടങ്ങാം എന്നതുമുതൽ അക്കൗണ്ട് ഹാക്ക് ചെയ്താൽ എന്ത് ചെയ്യണമെന്നുവരെ ഇതിൽ വിശദമാക്കുന്നുണ്ട്.

പുസ്തകത്തിലെ പ്രധാന നിർദേശങ്ങൾ

  • പാർട്ടി നേതാക്കളുടെ പേജിൽ ലൈക്ക്, കമന്റ്, ഷെയർ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണം. കൂടുതൽ ആളുകളുടെ സഹായം ആവശ്യമായിവന്നാൽ മറ്റ് ഗ്രൂപ്പുകളെ ഏർപ്പാടാക്കണം.
  •  പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന എതിരാളികളുടെ കമന്റുകൾ, കൂടുതൽ പ്രശ്‌നമാകുംമുമ്പേ ഒളിപ്പിക്കുകയോ കളയുകയോ ചെയ്യണം.
  • നേതാക്കളുടെ പോസ്റ്റിൽ എതിരാളികളിടുന്ന മറുപടികൾക്ക് മറുപടി കൊടുക്കരുത്. പൂർണമായും അവഗണിക്കണം..
  • ഓൺലൈൻ വോട്ടിങ്ങുകളിൽ പങ്കെടുക്കരുത്. സംഘടിപ്പിക്കുന്നവരുടെ അജൻഡകളിൽ വീഴരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP