Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുന്നിൻ മുകളിൽ നിന്നും ഭൂഗർഭ ജലം കുത്തിയൊലിക്കുന്നു; ഭീതിയോടെ പ്രദേശവാസികൾ: മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കുന്നിൻ മുകളിൽ നിന്നും ഭൂഗർഭ ജലം കുത്തിയൊലിക്കുന്നു; ഭീതിയോടെ പ്രദേശവാസികൾ: മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

സ്വന്തം ലേഖകൻ

ചിറ്റാരിപ്പറമ്പ്: കുന്നിൻ മുകളിൽ നിന്നും ഭൂഗർഭ ജലം കുത്തിയൊലിച്ചതോടെ ഭീതിയിൽ പ്രദേശ വാസികൾ. മാനന്തേരി കരിയിൽ ഭാഗത്ത് ഒഴിഞ്ഞ ചെങ്കൽ പണകളിൽ നിന്നുമാണ് കനത്ത മഴയിൽ ഭൂഗർഭ ജലം നിറഞ്ഞൊഴുകുന്നത്. വലിയ വെളിച്ചം കുന്നിന്റെ ചെരുവിലുള്ള കുന്നിന്റെ മുകളിൽ നിന്നാണ് വെള്ളം കുത്തിയൊലിക്കുന്നത്. മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുന്നിൽ നിന്നും വൻതോതിൽ വെള്ളം കുത്തിയൊഴുകി കൊണ്ടിരിക്കുകയാണ്.

ഒഴിഞ്ഞ ചെങ്കൽ ക്വാറിയാണ് ജലപ്രവാഹത്തിന്റെ ഉറവിടം. അധികം വെള്ളം സംഭരിക്കാൻ ശേഷിയില്ലാത്ത ക്വാറിയിൽ നിന്ന് ഇത്രയും ജലപ്രവാഹം എങ്ങനെ ഉണ്ടായി എന്നതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണുള്ളത്. വൻതോതിൽ വെള്ളം കുത്തിയൊഴുകുന്നതിനാൽ സമീപത്തെ ഏതാനും വീട്ടുകാരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചെളിവെള്ളം ഒഴുകി എത്തിയതിനാൽ വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭ, സ്ഥിരം സമിതി അധ്യക്ഷൻ വി. പത്മനാഭൻ, പഞ്ചായത്ത് അംഗം വി.ബലരാമൻ എന്നിവരും സ്ഥലം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP