Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാ ജീവനക്കാരും ജോലിക്കെത്താൻ നിർദ്ദേശം.; ഹാജർ നില നൂറുശതമാനമാക്കാൻ തീരുമാനം: മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കേരളത്തിൽ തിരിച്ചെത്തിയവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ

സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാ ജീവനക്കാരും ജോലിക്കെത്താൻ നിർദ്ദേശം.; ഹാജർ നില നൂറുശതമാനമാക്കാൻ തീരുമാനം: മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കേരളത്തിൽ തിരിച്ചെത്തിയവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ നിർദ്ദേശം. സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ അഥോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കേരളത്തിൽ തിരിച്ചെത്തിയവർ ഏഴുദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയാൽ അടുത്ത ഏഴുദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കുന്നതാണ് അഭികാമ്യം.

പരിശോധന നടത്താത്തവർ ബാക്കിയുള്ള ഏഴുദിവസങ്ങൾ കൂടി ക്വാറന്റീനിൽ തുടരണമെന്നും നിർദേശമുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP